ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്/അക്ഷരവൃക്ഷം/ നീർക്കുമിള

17:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നീർക്കുമിള | color= 5 }} <center> <poem> തീയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീർക്കുമിള


തീയുടെ ആളങ്ങൾ പടരുന്നിതാ....
വേനലിൻ ചൂടിതാ ആളുന്നു....
പുഴകൾ നദികൾ വയലുകളെല്ലാം
വറ്റിവരണ്ടു കിടക്കുന്നിതാ....
നോക്കുവിൻ സോദരരേ നമ്മുടെ
അമ്മയെ കൊന്നു കൊലവിളി ചെയ്യുന്നിതാ...
കീറിമുറിച്ചിതാ നമ്മുടെ ജീവിത-
സുഖ ആഗ്രഹങ്ങൾ നടത്തുന്നു നാം...
വഴിയോരങ്ങൾ കാൽനടപ്പാതകളി-
ലെല്ലാം മാലിന്യകൂമ്പാരങ്ങൾ
ഓരോ ദിനത്തിലും ആയുസ്സേറാതെ-
എത്ര ജനങ്ങൾ മരിച്ചീടുന്നു.
നീർക്കുമിളയാകുന്ന ജീവിതം പൂണ്ടു നാം
എല്ലാ മരങ്ങളും വെട്ടീടുന്നു
സ്വന്തം കൃഷിയിടം പോലുമില്ലാതെ നാം
ഫ്യുരുഡൻ ദിനവും കഴിച്ചീടുന്നു.
ഇന്നു നാം കാണുന്ന ഈ നല്ല ജീവിതം
ഇനി എത്രനാൾ എത്രനാൾ കൂടി.........

ANJANA PADMAN
9 A ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത