17:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചെകുത്താൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യരാശിയെ പിടിച്ചുകുലുക്കി ഉല്ലസിച്ചു നടക്കുന്നു
ഞാൻ കൊറോണ എന്ന ചെകുത്താൻ.
ഹേ! മനുഷ്യാ എവിടെ നിന്റെ
പണവും പ്രതാപവും എവിടെ വലിയവനും ചെറിയവനും.
ഹേ! മനുഷ്യാ എവിടെ നിന്റെ
കൊടിപാറും രാഷ്ട്രീയം എവിടെ നിന്റെ ഖദറിട്ട നേതാക്കൾ
ഹേ! മനുഷ്യാ എവിടെ നിന്റെ
ജാതിയും മതവും ഉറഞ്ഞുതുള്ളുന്ന മനുഷ്യ കോലങ്ങളും
ഒന്നിനുമാവില്ല എന്നെ തടുക്കാൻ
ഈ ലോകം ഇന്നെൻ സ്വന്തം ഇവിടമെൻ വിഹാരകേന്ദ്രം
ഹേ! മനുഷ്യാ ആവുമോ നിനക്ക്
സംഹാരതാണ്ഡവമാടും എന്നെ തടുക്കാൻ
എന്തേ നിൻ ശാസ്ത്രം പകച്ചു നിൽപ്പു
എന്തേ നിൻ കൈകൾ വിറച്ചു നിൽപ്പു
തടുക്കാനാവുമോ നിനക്കെൻ പ്രയാണം
ഞാൻ കൊറോണ എന്ന ചെകുത്താൻ.