അമ്മതന്നുള്ളമെന്നുമറിയണം അമ്മയെ നാമെന്നും നോക്കുമാറാകണം അമ്മയ്ക്കുനോവെന്തെന്നറിയാതെയാകണം അമ്മയ്ക്കുസ്വാസ്ഥ്യമെന്നുമേകീടണം ജീവന്റെ സ്പന്ദനമാണെന്നറിയണം ഊർജ്ജത്തിനാധാരമാണെന്നറിയണം അന്നവും പ്രാണനുമാണെന്നറിയണം സർവ്വവുമീമടിത്തട്ടിലെന്നറിയണം ഉറവവറ്റാത്തസ്നേഹമെന്നറിയണം സ്വാർത്ഥതയേശാത്ത പുണ്യമെന്നറിയണം കരുതലില്ലാത്ത മക്കൾക്കു മുന്നിലും സർവ്വം സഹയാമീ ഭൂമിയെന്നറിയണം