സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യരാശിയും

16:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും മനുഷ്യരാശിയും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും മനുഷ്യരാശിയും

ശാസ്ത്രത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും അദ്‌ഭു തകരമായ നേട്ടങ്ങൾ കൈ വരിച്ചുകൊണ്ടു മുന്നേറുന്ന മാനവ രാശിക്കു ഒരു ഭീഷണി യായി മാറുകയാണ് കൊറോണ എന്ന ചെറു വൈറസ്. വലുപ്പത്തിൽ ചെറുതാണെങ്കിലും വളരെ വേഗം വർദ്ധിച്ചു വായു വിലൂടേയും സമ്പർക്ക തിലൂടെയുംപടർന്ന് രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണ ത്തിൽ വർധനവുണ്ടാവുകയും ചെയ്യുന്നു.കൊറോണ വൈറസിന്റെ വർധനവ് മൂലം ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയുന്നതുകൊണ്ടു കാർഷിക മേഖലയിലും,വിദ്യാഭ്യാസ മേഖലയിലും, വ്യാവസായിക മേഖലയിലും ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

                             ചൈന ഒരു ജൈവയുദ്ധമായി കരുതി വച്ചിരുന്ന വൈറസ് അവരുടെ സമ്പർക്കവും മറ്റു പ്രശ്നങ്ങൾ നിമിത്ത വും  പടർന്നു മനുഷ്യരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടു  ഒരുപാട്‌ പേരുടെ ജീവനെടുത്തു കൊണ്ട് ഇപ്പോഴും മുന്നേറുന്നു. ചൈന ,സ്പെയിൻ, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്ക്‌ ഈ മഹമാരിയുടെ മുന്നിൽ നിസഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ
                                മനുഷ്യർ ഭയന്ന് വിറച്ചു കൊണ്ട്‌ നേരിടാൻ ശ്രമിക്കുന്ന വൈറസ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിളയാടുകയാണ്.ഈ മഹാമാരിയെ നശിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും പിടിച്ചു കെട്ടാൻ കഴിയുമെന്ന് ഒന്നടങ്കം പറഞ്ഞു കൊണ്ട് ലോക്  ഡൗൺ പ്രഖ്യാപിച്ചു കൊണ്ടും നമ്മുടെ കേരളവും സർക്കാരും ഡോക്ടർ മാരും, നഴ്‌സ്മാരും ,ആരോഗ്യ പ്രവർത്തകരും,നിയമ പാലകരും,ചെയ്യുന്ന പ്രവർത്തനങ്ങൾ സ്തുത്യര്ഹമാണ്.
                                   പാവപ്പെട്ടവരെ സഹായിച്ചു കൊണ്ടും നിയമം പാലിക്കാതെ പുറത്തിറങ്ങുന്നവരെ ശിക്ഷിച്ചു കൊണ്ടും നമ്മൾ ഒന്നടങ്കം നിൽക്കുമ്പോൾഈ ഭൂമുഖത്ത് നിന്നു ഈ മഹാമാരിയെ തുടച്ചു നീക്കാൻ നമുക്ക് കഴിയുക തന്നെ ചെയ്യും.ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
ശിവന്യ.എസ്
5A സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം