സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/മാറിടേണമീ ലോകം

16:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറിടേണമീ ലോകം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറിടേണമീ ലോകം

മാറിടേണമീ ലോകം
തീവ്രതാപമീ ഭൂമിയെ ചുട്ടെരിക്കുമ്പോൾ
തണലിനായെങ്ങും നാലഞ്ചു മരങ്ങൾ മാത്രം
ഒരു തുളളി ജീവജലത്തിനായിയലയുന്നു
ഈ പൃഥിതൻ ജീവജാലങ്ങളത്രയുമേ
സ്വാർത്ഥരാം മനുഷ്യർ വെട്ടിയ തണലുകൾ
ഇടിച്ചുനീക്കിയ പുഴതൻ ഉറവിടങ്ങൾ
കൊന്നു മൺമറച്ച പക്ഷിമൃഗലതാതികൾ
 അവശേഷിക്കുന്നയത്രയും ജീവജലത്തിലോ
വിഷമാലിന്യങ്ങൾ തളളിടുന്നു മാനവർ
കെട്ടിപ്പൊക്കുന്ന മണിമാളികളിൽ വെറും
രണ്ടുപോരല്ലോ ജീവിച്ചിടുന്നു
മാനവർതൻ സ്വാർത്ഥത മാറിയില്ലെങ്കിൽ
പ്രകാശമേകുന്ന സൂര്യനോ നീചനായിടും
ജലമേകും മഴയോ മഹാമാരിയായ് മാറിടും
എല്ലാം സഹിച്ച കടലമ്മ ക്ഷോഭിതയായിടും
നമുക്കാവശ്യമുളളത്രയും ദൈവം കനിഞ്ഞിടുന്നു
പിന്നെന്തിനാണ് നമുക്ക് അത്യാഗ്രഹം
മൂടപ്പെട്ട മണ്ണിനു ജീവൻ നല്കേണം
വെട്ടിമാറ്റിയ തണലുകൾ മുളയ്ക്കേണം
എങ്ങും ശുദ്ധജലമൊഴുകിടേണം
മഴവെളളമോ മണ്ണിലേക്കിറങ്ങിടേണം
പച്ചപ്പുനിറഞ്ഞഭൂമി തിരികെ വരേണം.
 

അനിഷ ആർ
9 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത