അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ലാത്തി ചാർജ്

16:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ലാത്തി ചാർജ് | color= 3 }} ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലാത്തി ചാർജ്

ലോക്ക് ഡൗൺ കാലത്തെ വീട്ടിലെ അവസ്ഥ:" ഈ രാവിലെതന്നെ എന്തൊരു വെയിലാണ് എവിടെയും കളിക്കാൻ പറ്റില്ല വീട്ടിൽ നിന്ന് പുറത്തു പോകാൻ പറ്റൂല എന്തൊരു അവസ്ഥ" രാവിലെ തന്നെ തുടങ്ങി മകന്റെ പിരാക്കും. രാവിലത്തെ ഭക്ഷണം മുന്നിൽ എടുത്തുവച്ചു. " എനിക്കു വേണ്ട എന്നും ഒരു പുട്ടും കടലയും" അവൻ എണീറ്റ് പോയി. ഉമ്മ അവന്റെ പിന്നാലെയും. "കൈക്ക് മോനെ ഈlockdown തീർന്നു ജോലി കിട്ടിയിട്ട് അല്ലേ കാശു കിട്ടും അപ്പോൾ നമുക്ക് ഇറച്ചിക്കോഴിയും വാങ്ങാം". "എനിക്ക് കേൾക്കണ്ട ഉമ്മാന്റെ കിന്നാരം" അവൻ ചെവിപൊത്തി. "അവന് വേണ്ടെങ്കിൽ കഴിക്കേണ്ട നീ വന്ന് കഴിക്കു" ഉപ്പ ദേഷ്യത്തോടെ പറഞ്ഞു അവന്റെ അനിയത്തിയും ഒത്തിരി ദേഷ്യത്തോടെ ദേഷ്യം പുറത്തുകാണിക്കാതെ കഴിച്ചു. ഉമ്മ പാത്രം കഴുകുകയാണ്. അനിയത്തി പുസ്തകം വായിക്കുകയാണ്. മകൻ ദേഷ്യത്തോടെ വന്ന ഉമ്മാന്റെ കയ്യിൽ നിന്നും പാത്രം തട്ടിപ്പറിച്ചു ബാക്കിയുണ്ടായിരുന്ന പുട്ട് മുഴുവനും അകത്താക്കി. വിശന്നാൽ എന്തു ചെയ്യാൻ ഉള്ളത് തിന്നുക അല്ലാതെ എന്ത് ചെയ്യാൻ. ഉപ കളിയാക്കാൻ തുടങ്ങി. "നീ അല്ലേ വേണ്ട എന്ന് പറഞ്ഞത് ഇപ്പോ എന്തായി ഗതികെട്ടാൽ പുലി പുല്ലും തിന്നും ലെ മോനെ. " അവൻ ദേഷ്യം കടിച്ചുപിടിച്ചു ഭക്ഷണം കഴിച്ചു. ഉമ്മ ചിരിച്ചു കൊണ്ട് നോക്കി നിന്നു. അനിയത്തി വെറുപ്പിക്കാനും. അവൻ വീട്ടിനുള്ളിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഫോണിലും ഒക്കെ നീക്കി സമയം നീക്കി. നേരം വൈകുന്നേരം ആയപ്പോൾ അവനു പുറത്തിറങ്ങാൻ തോന്നി. ഉമ്മ ഞാനിപ്പോ വരാം"ഉമ്മ ഞാനിപ്പോ വരാം" "വേണ്ട മോനെ പോലീസ് ഓരോ മിനിറ്റിലും ഇതിലൂടെ പോകുന്നുണ്ട്" ഉമ്മ പറയുന്നത് ഒന്നും ചെവിക്കൊള്ളാതെ അവൻ പോയി.അവൻ കുറെ നേരമായല്ലോ ഉമ്മ പോയിട്ട്" അവൻ കുറെ നേരമായല്ലോ ഉമ്മ പോയിട്ട്" അനിയത്തി ചോദിച്ചു. വരുന്നു പോലീസിന്റെ അടിയും വാങ്ങി"ഇതാ വരുന്നു പോലീസിന്റെ അടിയും വാങ്ങി" ഉപ്പ പറഞ്ഞു. തുണിയും കയ്യിൽ പിടിച്ചു നടുവൊടിഞ്ഞു മുത്തശ്ശിയെ പോലെ വരുന്നുണ്ട്. "എന്തുപറ്റി മോനേ" ഉമ്മ കളിയാക്കി കൊണ്ട് ചോദിച്ചു" ഉമ്മ" ഒന്ന് പോവാ" അവൻ വേദന കൊണ്ട് പുളയുക ആണ്. എവിടെയാണ് പോലീസിനോട് തല്ല് കിട്ടിയത്"എവിടെയാണ് പോലീസിനോട് തല്ല് കിട്ടിയത്". ഉപ്പ കളിയാക്കി കൊണ്ട് ചോദിച്ചു." നടു പുറത്തേക്ക് എന്തൊരു വേദന അമ്മച്ചി. " അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന് അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്"അപ്പോഴേ പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന് അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്" ഉപ്പയും ഉമ്മയും അനിയത്തിയും ഒരേ സ്വരത്തിൽ അവനെ കളിയാക്കി കൊണ്ട് പാടി. അവൻ ഒരു ഉരുള കല്ലും എടുത്ത് അവരുടെ പിന്നാലെയും..............




ഫാത്തിമ ഫഹ് മിദ പി
6 B അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ