16:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇന്നിൻ കുനിപ്പുകളിൽ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യ രശ്മി തൻ പൊൻകിരണങ്ങൾ
നിഴലായി പതിക്കുന്ന വേളയിൽ
കണ്ണുനീർ തുള്ളികൾ മഴവിൽ പോലെ
മിന്നി തിളങ്ങിയിരുന്നു മാത്രയിൽ
ഒരു വട്ടമെങ്കിലും ചിരിക്കുവാൻ
മറന്നു കൊണ്ടാടുന്ന ലോകമേ ഓർക്കുക
കുഞ്ഞുളം ചുണ്ടിലെ കുസൃതികൾ പോലുമി
നാനന്ദമേകാത്തതത് എന്തുകൊണ്ട്?
മനസ്സിലും കനവിലും ഒരു ചോദ്യമായിരുന്നു
എന്നു നന്നാക്കും ഈ ലോകരെല്ലാം
പിടിവിടാതെ ഉള്ളൊരീ കാണാക്കയങ്ങളിൽ
ഇടറി വീഴുമ്പോഴും അറിയുന്നില്ലേ
സൂര്യനും ചന്ദ്രനും സാക്ഷിയായി
ജീവിതപാത യോട് ഒത്തുചേരാൻ
പാതയിൽ പൂക്കളായി പുഞ്ചിരിക്കാൻ
കഴിയുമെന്നുള്ള തോ കനവു മാത്രം