Login (English) Help
പൂമ്പാറ്റേ പൂമ്പാറ്റേ വർണ്ണചിറകുള്ള പൂമ്പാറ്റേ പൂമ്പാറ്റേ പൂമ്പാറ്റേ പാറിനടക്കുന്ന പൂമ്പാറ്റേ അങ്ങേലെ വീട്ടിലും പൂവുണ്ട് ഇങ്ങേലെ വീട്ടിലും പുവുണ്ട് പൂമ്പാറ്റേ പൂമ്പാറ്റേ പൂന്തേനുണ്ണാൻ പോരുന്നോ? പൂവിന് നിറം ഉള്ള പൂമ്പാറ്റേ പൂവിന് മണം നീ തേടുന്നോ? പൂമ്പാറ്റേ പൂമ്പാറ്റേ വര്ണചിറകുള്ള പൂമ്പാറ്റേ ഇന്നു നീ തേനുണ്ണാൻ എത്തിയില്ലേൽ കരിവണ്ട് എത്തും കട്ടു തിന്നാൻ ഞാനില്ല ഞാനില്ല കള്ളച്ചെറുക്കന്റെ കള്ളത്തരത്തിനു കൂട്ടു നില്കാൻ !