16:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= സ്നേഹപൂർവം അമ്മയ്ക്ക് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടി വിളിക്കവേ
അതുകേട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കിപ്പുറം ഞാനും തളർന്നുപ്പോയ്
തിരികെട്ടുപോയാ വിളക്കിന്റെ മുൻപിൽ ഞാൻ
തിരയുന്നു ജീവിത സൗഖ്യങ്ങളിക്കരെ
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്നിയിൽ
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും മാറുന്ന
കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികൾ കോറിയ
ചിത്രങ്ങളോർത്തു ഞാൻ നിൽക്കവേ ചാറിയ
മിഴി നീരിലർത്ഥമാരറിയുവാൻ ഒരു നാളിൽ
ഒരുവേള ഞാനും എന്നമ്മയും ഒരുമിച്ചു നിൽക്കുന്ന
ചിത്രമുണ്ടുള്ളിലായ് അതിൽ നിന്നിറങ്ങി
വന്നെന്നമ്മ പൊന്നമ്മ അലിവാർന്ന മൊഴികളാൽ
കെട്ടിപിടിക്കവേ അറിയാതെ തേങ്ങികരഞ്ഞുപോയ്
മരുവിതിൽ അലയുന്ന കാറ്റിനോടിക്കഥ പറയവേ
ഒരു ദിനം സകല സൗഭാഗ്യങ്ങളും പേറി ഒറ്റമകൻ
വരുമെന്നു നിനച്ചമ്മ കാത്തുകാത്തൊടുവിൽ
മരിച്ചുപോയ് ഒരുനോക്കു കാണുവാൻ കഴിയാതെ
ആരാധ്യ. എ. എസ്
1 A ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത