16:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14020(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴക്കുട്ടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനം കറുത്തിരുണ്ട് കിടക്കവെ,
സൂര്യകിരണങ്ങൾ മറയവെ,
ഞാനിന്നവളെ കണ്ടു.
പാടവരമ്പിലെ പുൽമെത്തയും
കുന്നിൻ ചരിവിലെ പൂവുകളും
അവളുടെ വരവിനായി കാത്തിരിക്കെ,
പെട്ടെന്നു കണ്ടൊരു മിന്നൽക്കൊടി.
ഒരു ഇളങ്കാറ്റ് എന്നെ തലോടിയോ?
മേഘ കൊട്ടാരങ്ങൾ തൻ ഉള്ളിൽ നിന്നും ദാഹിച്ച മണ്ണിന്റെ തൊണ്ടയിലേക്ക് ഇറ്റിറ്റു വീഴുന്നു മഴത്തുള്ളികൾ...
ഒപ്പം കളിക്കാൻ കൂടെ നടക്കാൻ
ഞാനവളെയൊന്നു വിളിച്ചു നോക്കി.
വർണക്കുടയും ചൂടി ഞാൻ ' പള്ളിക്കൂടത്തിലേക്ക് പോയപ്പോൾ
പിണങ്ങിപ്പിരിഞ്ഞ് കുത്തിയൊലിച്ച്
ദൂരേക്ക് ദൂരേക്ക് ഒഴുകിപ്പോയി.