എസ്.ജെ.യു.പി. സ്കൂൾ പെരുമ്പിള്ളിച്ചിറ/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം/കോറോണയെ തുരത്താം

16:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjupsperumpillichira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെ തുരത്താം

ജാഗ്രതയോടെ ഇരിക്കാം കോറോണയെ തുരത്താം ഒരു ദിവസം ഒരു പുലരിയിൽ അമ്മുവും അച്ചുവും വീട്ടു -മുറ്റത്തിരുന്നു കളിക്കുകയായിരുന്നു. ഇരുവരും സഹോദരികളാണ്. അവർ കളിക്കുന്ന സമയത്ത് അമ്മയുടെ വിളികേട്ടു അച്ചു, അമ്മു, എങ്ങും പോകരുതട്ടോ.പുറത്തിറങ്ങിയാൽ പോലീസ് പിടിച്ചു കൊണ്ടു പോകും കേട്ടോ; ശരി അമ്മേ, ഇരുവരും പറഞ്ഞു. അങ്ങനെ അവർ രണ്ടുപേരും കളിക്കുന്ന സമയത്ത് അവരുടെ കൂടെ കളിക്കാൻ അപ്പുറത്തെ വീട്ടിലെ അപ്പു വന്നു. "അമ്മു അച്ചു എന്നെയും കളിക്കാൻ കൂട്ടുമോ? വീട്ടിലിരുന്ന് ബോറടിക്കുവാ." "അയ്യോ അപ്പു അത് പറ്റില്ല." അച്ചു പറഞ്ഞു. " അതെന്താ അങ്ങനെ?" " നിനക്ക് അറിയില്ലേ, പുറത്തിറ ങ്ങിയാൽ പോലീസ് പിടിക്കും. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കാനാണ്." അച്ചു പറഞ്ഞു." നിനക്ക് നിന്റെ വീട്ടിലിരുന്ന് കളിക്കത്തില്ലേ, വീട്ടിലിരുന്ന് എന്തെല്ലാം കളിക്കാം. പിന്നെ മാതാപിതാക്കളോട് മിണ്ടിയും പറഞ്ഞും ഇരിക്കാം ,അവരെ സഹായിക്കാം. എന്തെല്ലാം കാര്യങ്ങൾ ചെയ്യാം." അമ്മു പറഞ്ഞു. "ശരിയാ അമ്മു."അപ്പു പറഞ്ഞു. പുറത്തു കുട്ടികൾ ആരോടോ സംസാരിക്കുന്നത് കേട്ട് അമ്മ വന്നു. "അപ്പു നീ എന്താ ഇവിടെ? പുറത്തിറങ്ങരുതെന്ന് അറിയില്ലേ നിനക്ക്. നീ വീട്ടിൽ പൊയ്ക്കോ. വീട്ടിൽ ചെന്ന് കഴിയുമ്പോൾ തന്നെ കൈകൾ സോപ്പിട്ട് കഴുകണം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അകന്നു നിൽക്കണം. ധാരാളം വെള്ളം കുടിക്കണം. കൈകൾ ഇടയ്ക്കിടെ മൂക്കിലും കണ്ണിലും വായിലും വെക്കരുത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ അടച്ചു പിടിക്കണം. ശ്വാസതടസ്സമോ, പനിയോ, ജലദോഷമോ, ചുമയോ, തോന്നിയാൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. ആശുപത്രിയിൽ പോകണം കേട്ടോ" "കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിചോ, അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ sanitizer ഉപയോഗിചോ കഴുകണം. ഇതൊക്കെ നിനക്ക് അറിയാവുന്നതല്ലേ അപ്പു?" അമ്മ പറഞ്ഞു."അന്നാൽ ശരി അപ്പു". അച്ചു പറഞ്ഞു. എനിക്ക് ഇതെല്ലാം പറഞ്ഞു തന്നതിന് എല്ലാവർക്കും നന്ദി. ഞാൻ പോകുവാണ് റ്റാറ്റാ. അപ്പു പോയി. അപ്പുവിന്റെ കൂടെ കളിക്കാൻ കഴിയാത്തതിൽ അമ്മുവിനും അച്ചുവിനും വിഷമം തോന്നി . എന്നാൽ കോറോണയെ തുരത്താൻ എന്തും ചെയ്യാൻ അവർ തയ്യാറായിരുന്നു .

എൽസ മരിയ തോമസ്‌
6-A സെൻറ് ജോസഫ്‌സ് യു പി സ്‌കൂൾ പെരുമ്പിള്ളിച്ചിറ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ