16:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജീവജലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരി കഴുകിയ വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
അരി കഴുകിയ വെള്ളം നമ്മൾ
പശുവിന് കൊടുക്കും മോനേ.
ചോറു വാർത്ത വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
ചോറ് വാർത്ത വെള്ളം നമ്മൾ
ആടിന് കൊടുക്കും മോളെ.
പാത്രം കഴുകിയ വെള്ളം നമ്മൾ
എന്തു ചെയ്യും അമ്മേ?
പാത്രം കഴുകിയ വെള്ളം നമ്മൾ
ചെടി നനയ്ക്കും മക്കളേ.