വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രതിരോധം

പ്രതിരോധം


എത്തുന്നു ഈ ലോകത്തു അണുബാധകൾ ഒരുപാടു
ഇപ്പോൾ വന്ന് പുതിയൊരുവൻ കോവിഡ് 19
 ഭയക്കില്ല നാമവനെ ചെറുത്തുനിൽക്കും ഒന്നായി
നമ്മൾ നടത്തും പ്രതിരോധം കൂട്ടായി

പ്രതിരോധത്തിൽ ഒന്നാമൻ ശുചിത്വമാണെന്നോർക്കേണം
പുറത്തിറങ്ങിയാൽ മുഖാവരണം ധരിക്കേണം
കൈയും മുഖവും ഇടയ്ക്കിടയ്ക്ക് കഴുകേണം
കോറോണയെ ഒറ്റകെട്ടായി ചെറുത്തിടാം

 ഭയം മറന്നു ഒറ്റക്കെട്ടായി നിന്നീടാം
ഒന്നിച്ചൊന്നായ് പോരാടാം
വൈറസിൻ പ്രതിരോധത്തിൽ നല്ലവഴി
ശുചിത്വമാണെന്നോർത്തീടാം


 

നന്ദന രാജേഷ്
6 A വി വി എസ് ഡി യു പി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത