മാനത്തയ്യോ മഴമേളം ധടു പടു ധടു പടു തുടിമേളം മഴയുടെ ദേവത വരവായി ഇടിയും മിന്നലും കൈകോർത്തു കാറ്റും മഴയും കെട്ടി മറിഞ്ഞു നൃത്തംവച്ചു പലമട്ടിൽ ഇടവപ്പാതി പെരുമഴയാണേ തോരാതെങ്ങനെ പെയ്യട്ടെ