16:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കരുതാം നമ്മൾ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയും കുന്നും ഇടിക്കരുതേ
മാമരമൊന്നും കളയരുതേ
പുഴയെ കുരുതി കൊടുക്കരുതേ
തണ്ണീർതടം അത് നികത്തരുതേ
അരുത് ഇങ്ങനെ കാട്ടരുതേ
പ്രകൃതിക്കു അരിശം കൂട്ടരുതേ
മാമല അങ്ങനെ നിൽക്കട്ടെ
മഴ വെള്ളത്തെ തടയട്ടെ
പുഴയതു നന്നായ് ഒഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ ദ്രോഹിച്ചീടല്ലേ
ഒക്കെ നശിക്കാൻ ഇടയാകും
കരുതിയിരിക്കുക സോദരരെ
കരുതാം നമ്മൾ നാളേക്കായ്