എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ കൊറോണയും പ്രതിരോധവും

16:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പ്രതിരോധവും

കൊറോണ എന്നാൽ നമ്മുക്ക് പേടിയാണ്, ഭീതിയാണ്, ആശങ്കയാണ്. കൊറോണ ലക്ഷകണ ക്കിന് ജീവനാണ് പൊലിച്ചത്.  അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ട് പടരുന്ന കാട്ടുതീ യാണ് കൊറോണ വൈറസ്. നമ്മുടെ സംസ്ഥാനങ്ങളെയും മറ്റു രാജ്യങ്ങളെയും ഒന്നൊന്നില്ലാതെ കാർന്നു തിന്നുകയാണ്.  മനുഷ്യ രെല്ലാം  ഒരുപോലെയാ ണെന്ന് ഈ കൊറോണ കാലം തെളിയിച്ചു. ഇന്ന് സമ്പന്നരും താഴ്ന്നവരുമെ ല്ലാം ഒരു പോലെ  ആയി. എന്തുവന്നിട്ടും പേടിക്കാ തെ നിൽക്കുന്ന ആ കുഞ്ഞു വൈറസിനെ തുരത്താൻ കൈകൾ കോർത്തു പിടിച്ചാൽ അതീ ജീവയ്ക്കാവുന്ന തേയുള്ളു. നമ്മൾ വ്യക്തി ശുചിത്വം പാലിക്കണം അതിനാൽ
*പൊതുസ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ നമ്മുടെ കൈ ഉപയോഗിച്ച് ചുവരുകളിലും മറ്റും സ്പർശിക്കാതിരിക്കുക. 


*സ്പർശിച്ചാൽ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. 


*ഇടക്കിടെ 20 സെക്കൻഡ്  എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. 


*അത്യാവശ്യത്തിനു മാത്രം പുറത്ത് പോകുക. 


*പുറത്ത് പോയിട്ട് വരു മ്പോൾ വസ്ത്രം  ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക. 


*തുമ്മുമ്പോഴും ചീറ്റുമ്പോഴും തൂവാല ഉപയോഗിക്കുക. 


*സാമൂഹിക അകലം പാലിക്കുക. 


*വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 


പള്ളികളിൽ പ്രാർഥന ഇല്ല, അമ്പലങ്ങളിൽ മണിനാദം ഇല്ല, വാങ്ക് വിളികൾ ഇല്ല.നമ്മുക്ക് ഈശ്വരനിൽ രക്ഷ പ്രാപിക്കാം. നമ്മുക്ക് എല്ലാവർക്കും ഒരുമയോടുകൂടി പ്രാർഥിക്കാം. ഒരുമയുള്ള മനുഷ്യമനസ്സുകൾ ചേർന്നാൽ നമ്മുക്ക് തകർത്തെറിയാം ഈ കണ്ണിയെ.....പ്രാർത്ഥനയിലൂടെ  നമ്മുക്ക് അതിജീവി ക്കാം .

Abhishek. M
10:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം