യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/അതിജീവനം ‍

16:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12329 (സംവാദം | സംഭാവനകൾ) (M)



                 കോവിഡ് 19 എന്ന മഹാവിപത്ത് ചൈനയിൽ നിന്നും തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചു  കൊണ്ടിരിക്കുകയാണ്. ഭയം ഉപേക്ഷിച്ച് കൊണ്ട് ജാഗ്രതയോടു കൂടി കരുതിയിരിക്കേണ്ട വരും നാളുകൾ.  ഇന്ത്യയിലേക്ക് വ്യാപിച്ച് കേരളത്തിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞു അനേകായിരം പേർ നിരീക്ഷണത്തിൽ കഴിയുന്നു അതിൽ ഏതാനും പേർ രോഗം ഭേദമായി തിരിച്ചു വന്നു കൊണ്ടിരിക്കുന്നു.  എല്ലാവരും  ഈ മഹാമാരിയെ തുരത്താൻ ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. 
         ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനെ  തുടർന്ന് എല്ലാവർക്കും  വീടിനുള്ളിൽ ഒതിങ്ങികൂടേണ്ട  അവസ്ഥയാണ്. സാമൂഹിക അകലം പാലിച്ചും സമ്പർക്കം ഒഴിവാക്കിയും മാസ്ക് ധരിച്ചും എല്ലാവരും  കരുതലോടെ നീങ്ങുന്നു. "ഉള്ളതുകൊണ്ട് ഓണംപോലെ " എന്ന പഴംചോല്ലുപോലെ ആർഭാട ജീവിതം ഉപേഷിച്ച്  മത്സ്യം പോലും കിട്ടാതെ വെറും പച്ചകറികളും ധാന്യങ്ങളും ഭക്ഷിച്ച് ജീവിതം മുന്നോട്ട് നീക്കുന്നു.വീടുകളിൽ എല്ലാവരും ഒത്തുചേർന്ന് വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം  തയ്യാറാക്കി വിളവെടുക്കുന്നു. കടകളിൽ നിന്നും വാങ്ങുന്ന വിഷാംശം അടങ്ങിയ പച്ചക്കറി വാങ്ങാതെ നിയന്ത്രിക്കുന്നു. ചക്കയും  മാങ്ങയുമൊക്കെ ധാരാളമുള്ളതുകൊണ്ട്  ജനങ്ങൾക്കു കുറച്ചു ആശ്വാസം ഉണ്ട്. ഹോട്ടൽ ഭക്ഷണവും ആഡംബര ജീവിതവും ഒരു പരിധിവരെ ഒഴിവാക്കാൻ എന്ന് ഈ ലോക്ക്  ഡൌൺ ഓർമപ്പെടുത്തി. 
               സർക്കാർ നൽകുന്ന സൗജന്യ കിറ്റും അരിയും ജനങ്ങൾക്ക്‌ ആശ്വാസമാണ്.  നിരവധി സാമൂഹ്യ പ്രവർത്തകരും മറ്റു കൂട്ടായ്മകളും ഒത്തുചേർന്ന് പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നു. ഇതിലേറെ നമ്മൾ ഏറെ ബഹുമാനിക്കേണ്ട സ്വന്തം കുടുംബത്തെ പോലും കാണാതെ കൊറോണയെ ഇല്ലാതാക്കാൻ  പ്രയത്നിക്കുന്ന ആശുപത്രി ജീവനക്കാരെയും പോലീസുകാരെയുമാണ്. ഈ ലോക്ക്ഡൌൺ തുടങ്ങിയ സമയം മുതൽ സാധന സേവനങ്ങൾ പോലും ജനങ്ങളിൽ എത്തിച്ചു കൊടുക്കുന്നു.  വ്യക്തി ശുചിത്വം പാലിച്ചും  ഇടയ്ക്കിടെ കൈകൾ കഴുകിയും ഈ ലോക്ക്ഡൗണിൽ പങ്കുചേർന്നും ഒത്തൊരുമയോടെ നമ്മുക്ക് ഈ കൊറോണയെ അതിജീവിക്കാം.