അകലാതെ അകലേണ്ട കൈകോർത്തു നിൽക്കേണ്ട കാലമെന്നെഴുതീ തൂലികകൾ. ആനയുറുമ്പിന്റെ വ്യത്യാസമില്ലാതെ മനുഷ്യർ മനുഷ്യരായ് വാണിടുന്നു. ജീവിതമെന്തെന്നുമറിയുന്നു. പണമോ പ്രശസ്തിയോ മുന്നിൽ ?.... ഉത്തരം ഒന്ന് നമ്മളൊന്ന് . തുള്ളികൾ ചേർന്നൊരു തുള്ളിക്കുടം എങ്കിൽ, മാനുഷർ ചേർന്നൊരു മഹാസാഗരം. വിധിയെന്ന വിധിയെ മാറ്റിയെഴുതാമിനി പ്രതിരോധമെന്തെന്നറിഞ്ഞവർ നാം. നോക്കൂ അമ്മേ....... അമ്മയുടെ മക്കൾ....... പതറാതെ കുതറാതെ നിന്നിടുമ്പോൾ പ്രതിരോധിക്കാം നമുക്കു നാമായ് കലിയുഗത്തിൽ വരും കാലനെയും, ഒരു പടച്ചട്ടയായ് എന്നുമെന്നും......