യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/എന്റെ സ്വപ്നം
എന്റെ സ്വപ്നം
ഇന്നലെ രാത്രി ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ റോക്കറ്റിൽ കയറി പോകുന്നത് സ്വപ്നം കണ്ടു. മധുരമായി പാടുന്ന കുയിലുകളോടും പാറിക്കളിച്ചു രസിക്കുന്ന പൂമ്പാറ്റകളോടും മൂളിപ്പാട്ടും പാടി പറക്കുന്ന വണ്ടുകളോടുമൊപ്പം പറന്ന് മലകളും കടലുകളും താണ്ടി ആകാശത്തിലേക്കു പറന്നുയർന്നു. ഞാൻ താഴേക്കു നോക്കിയപ്പോൾ വീടുകളെല്ലാം ഉറുമ്പുകളെ പോലെ കണ്ടു. അങ്ങനെ ഞാൻ നക്ഷത്രങ്ങളുടെ അടുത്തെത്തി. ഞാൻ നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞു കൊണ്ട് കുറച്ചു സമയം അവരോടൊപ്പം കളിച്ചു. പിന്നെ ഞാൻ അമ്പിളിയമ്മാവന്റെ അടുത്തെത്തി. ഞാൻ വേഗം അമ്പിളി മാമന്റെ തേരിൽ കയറി ആകാശത്തിലൂടെ കറങ്ങി നടന്നു. ഞങ്ങൾ കൂട്ടുകാരായി. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. എന്റെ ശബ്ദം കേട്ട്അമ്മ എന്നെ വിളിച്ചുണർത്തിയപ്പോഴാണ് ഇതൊരു സ്വപ്നമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്
സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |