സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/നിന്നെയോർക്കുമ്പോൾ

16:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rose Mary T (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിന്നെയോർക്കുമ്പോൾ | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിന്നെയോർക്കുമ്പോൾ

ഉണ്ട് നീയെവിടെയോ തീർച്ച
എന്നല്ലതെ കാണാറില്ലല്ലോ
ഇനി കണ്ടെന്നും വരില്ലല്ലോ
എങ്കിലുമെന്തൊരുഷ്മളത
നീന്നെയോർക്കു‍മ്പോൾ......
പ്രതീക്ഷ വഴിപിഴച്ചപ്പോൾ
പകച്ചുപോകുന്നു ഞാൻ
നിഴലുമാത്രമായി പടർന്ന
വീഥിയിൽ
മഴയിലൂടരിച്ചെത്തും സൂര്യൻെറ
ചോരയാട്ടങ്ങൾ നീ ഇല്ലാതിരി
ക്കൂവതെങ്ങനെ എന്നുള്ള
തോന്നലിൽ പൂർത്തിയാകാതെ ഞാൻ
മുറിവുകൾ പൂത്ത
വസന്തമണെങ്ങും
ചിരിവറ്റിപ്പോയ
ചുണ്ടുകൾ നിശ്ചലം
നീന്നെയോർക്കുമ്പോൾ ഞാൻ

മേഘ കെ എം
9 B സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത