കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വവും മനുഷ്യനും

ശുചിത്വവും മനുഷ്യനും

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.വ്യക്തിശുചിത്വം,പരിസരശുചിത്വം,സാമൂഹികശുചിത്വം എന്നെല്ലാം നാം ശുചിത്വത്തെ വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകെത്തുകയാണ് ശുചിത്വം.എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നു. വീടുകൾ,സ്കൂളുകൾ,ആശുപത്രികൾ, മറ്റുപൊതുസ്ഥാപനങ്ങൾ തുടങ്ങി മനുഷ്യൻ പോകുന്ന സ്ഥലങ്ങളിലെല്ലാം മാലിന്യമുണ്ട്. നമ്മുടെ കപടസാംസ്കാരികബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല.പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരത്തിനായി പ്രവർത്തിക്കാം.

അക്ഷര.ഐ.വി
7 കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം