ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചിന്നുത്തത്തയും കറുമ്പിക്കാക്കയും

15:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13704 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചിന്നുത്തത്തയും കറുമ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്നുത്തത്തയും കറുമ്പിക്കാക്കയും

ഒരു കൊറോണക്കാലം. ചിന്നുത്തത്തയ്ക്ക് സന്തോഷം.കാരണമെന്തെന്നോ? അവളുടെ മാവിൽ നിറയെ പഴുത്ത മാമ്പഴങ്ങളുണ്ട്. ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങാതെ ആഹാരം കഴിക്കാമല്ലോ. അവൾക്ക് മറ്റു പക്ഷികളോട്‌ ഒട്ടും സ്നേഹമില്ല. ആരെയും സഹായിക്കില്ല. ഒരു ദിവസം കറുമ്പി കാക്ക ചിന്നുത്തത്തയുടെ അടുത്തേക്ക വന്നു.എന്നിട്ട് ചോദിച്ചു ചിന്നുത്തത്തേ,എനിക്ക് കുറച്ച് മാമ്പഴം തരുമോ?". ഇതു കേട്ട തത്ത ദേഷ്യപ്പെട്ടു പറഞ്ഞു 'ഇല്ല .തരില്ല.ഈ കൊറോണക്കാലത്താണോ നിൻ്റെ വരവ്. വേഗം പോയ്ക്കോ.കറുമ്പി ക്കാക്ക ഒന്നും മിണ്ടാതെ സങ്കടത്തോടെ പറന്നു പോയി. ലോക് ഡൗൺ കഴിഞ്ഞു. ചിന്നുവിൻ്റെ മാമ്പഴമെല്ലാം തീർന്നു.അവൾ തീറ്റ തേടി പറന്നു .അതാ,ആ മാവിൽ നിറയെ മാങ്ങയുണ്ട്. അവൾ അങ്ങോട്ട് പറന്നു.അത് കറുമ്പി ക്കാക്കയുടെ മാവായിരുന്നു. അവൾ കറുമ്പിയോട് ചോദിച്ചു. കുറച്ച് മാമ്പഴം തരാമോ.? എൻ്റെ മാവിൽ ഒറ്റ മാങ്ങ പോലുമില്ല'.കറുമ്പി ചിരിച്ചു കൊണ്ട് ചിന്നുവിന് കുറേ മാമ്പഴങ്ങൾ കൊടുത്തു. ചിന്നുവിന് അവൾ മുമ്പ് ചെയ്ത കാര്യമോർമ വന്നു.അവൾക്ക് വിഷമം തോന്നി. അവൾകറുമ്പിയോട് ക്ഷമ പറഞ്ഞു. അവർ രണ്ടാളും ഒന്നിച്ച് താമസിച്ചു..

മറിയംബി പി എ
3 എ ചപ്പാരപ്പടവ് എ എൽ പി എസ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ