എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അക്ഷരവൃക്ഷം/ ഇരുമ്പഴിക്കുള്ളിൽ

15:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുമ്പഴിക്കുള്ളിൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുമ്പഴിക്കുള്ളിൽ

ഗ്രില്ലുകൾക്കുള്ളിൽ അടച്ചിടപ്പെട്ടു ഞാൻ
കൂട്ടിലകപ്പെട്ട തത്തയെപ്പോൽ

രാജ്യമാകെ പടർന്നു പിടിച്ചപ്പോൾ
വിതുമ്പലോടെ ശ്രവിക്കുന്നു ഞാൻ നിൻ സ്വരം

ആഢംബരങ്ങളും ഭൂഷണങ്ങളും
മാറ്റിവച്ചല്ലോ മാനവരിന്ന്

രാഷ്ട്രീയമില്ല ജാതിമതമില്ല
മാനവരൊന്നായി കൊവിഡിനു മുന്നിൽ

നമിക്കണം നാമീ വെള്ളയണിഞ്ഞ മാലാഖമാരെയും
നിയമപാലകരെയും ഭരണകൂടത്തെയും

ശത്രുക്കളെല്ലാം മിത്രങ്ങളായി
കൈകോർത്തുനിൽക്കുന്നല്ലോ ഇന്ന്

വില്ലനായ് വന്ന് ചൂഴ്ന്നെടുക്കുമോ
കാട്ടുതീപോലെ ഭൂമിയെ നീ


മാനവരാശിയെ കീഴ് പ്പെടുത്തല്ലേ നീ
ഭൂമിതൻ മക്കടെ കരംപിടിക്കല്ലേ

നിവേദ്.കെ.രാജീവ്
9 F എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത