ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഘാതകർ

15:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ ഘാതകർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ ഘാതകർ

അമ്മയാംപ്രകൃതി നന്മയാം പ്രകൃതി
ഈ ഭൂമിയിൻ അടിസ്ഥാനമാണ് .
ജീവവായുവും ഈ പ്രകൃതി
നാടിന്റെ നാളേയും നിലനിൽപ്പ്
ഈ അമ്മയാം പ്രകൃതിയുടെ കരങ്ങളിൽ.
ആരിതിനെ മലിനമാക്കുന്നുവോ ർ ത്ത് ?
 ഈ ലോകമാകേ ആലയുന്ന മനുഷ്യാ
 ഒന്നിരുന്ന് നീ നിന്നോട്' ചോദിപ്പിൻ
 ആരാണിതിന്നുത്തരവാദിയെന്ന് . ..
ഉത്തരം തീർത്തും സംകീർണമല്ല
ഉത്തരം വളരെ ലളിതമാണ്
 ഉത്തരം നീയെന്നു മാത്രമാണ്
 ഉത്തരം ഈ രണ്ടക്ഷരം താൻ
അമ്മയുടെ ഉദരത്തിൽ നീ സുരക്ഷിതനെന്ന പോൽ
നീ ഈ ഭൂമിയിൽ സുരക്ഷിതനാകുന്നു
പിന്നെ നീ എന്തിനീ പ്രകൃതിയെ ക്രൂശിക്കുന്നു മനുഷ്യാ...

ഗൗരി എസ്
+2 സയൻസ് ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത