15:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തീരാത്ത സങ്കടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സങ്കടത്തിന്റെ നടുക്കടലിൽ
സന്തോഷം തേടിയലയുന്നു ഞാൻ
അന്ന് എൻ കാലത്തു ഞാൻ സുന്ദരികളിൽ
സുന്ദരി
ഉയിരിൽ ഉദിക്കുന്ന ആദിത്യൻ
എൻ കാന്തി കണ്ടു അത്ഭുതമൂറും
താഴെയുള്ള തിരമാലകൾ എൻ ദേഹത്ത്
കളകളരവം മുഴക്കും
ചെടികളും വൃക്ഷങ്ങളും താങ്ങുന്ന ഞാൻ
സൗധങ്ങൾ താങ്ങുവാൻ പറ്റുന്നില്ല
എങ്ങുപോയി എങ്ങുപോയി
എൻ കൂടപ്പിറപ്പുകൾ ആയ വൃക്ഷങ്ങൾ
എങ്ങുപോയി എങ്ങുപോയി
എൻ ബന്ധുവായ സമുദ്ര തിരമാലകൾ