എന്നെ ജീവിതസാഗരം താണ്ടിക്കടക്കാൻ സഹായിക്കും വഞ്ചിയാം സ്വപ്നമെ, എന്റെ ആഗ്രഹങ്ങളെല്ലാം നിറവേററീടുന്ന എൻതോഴനാം സുന്ദരസ്വപ്നമെ, എന്റെ മോഹങ്ങളെ കെട്ടിപ്പടുത്താനന്ദത്തിൻ കൊട്ടാരമാക്കിയ സ്വപ്നമെ, ജീവിതത്തിൽ വിജയം നേടുവാൻ പ്രാപ്തനാക്കി നീയെന്നെ സ്വപ്നമെ, എന്നെ ജീവിതത്തിലെ പല പാഠങ്ങളും പഠിപ്പിച്ചതു നീയാണെൻ സ്വപ്നമെ, എന്നിലനുഭവത്തിൻ വിത്തുകൾ പാകി വൻമരമാക്കി മാററിയതും നീ സ്വപ്നമെ, ദുഃഖത്തിൻ പടുകുഴിയിൽ നിന്നുയിർത്തെഴു- ന്നേൽക്കുവാൻ കരുത്തേകിയതും നീ സ്വപ്നമെ, ഹൃദയത്തിൻ ഭാഷയിൽ നിനക്കു ഞാൻ നന്ദിയറിച്ചീടുന്നു എൻ സ്വപ്നമെ.