15:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗ്രാമ പാട്ട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇവിടെയൊരു നാടുണ്ടായിരുന്നെനിക്ക്
വയലുകളും കുന്നുകളും അതിനരികിലൊരു പുഴയും
ഇന്ന് എങ്ങുപോയി ആ വസന്ത നാളുകൾ?
ഇന്ന് എങ്ങുപോയി എൻ നാട് ?
വയൽഎങ്ങുപോയി .......
വിതയില്ല കൊയ്ത്തില്ല തരിശു പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ......
പുഴയെങ്ങുപോയി ......?
തെളിനീരിൽ ആറാടും ചെറുമീനും തവളകളും
എങ്ങുപോയി ..... ഇന്ന് എങ്ങുപോയി ......?
എവിടേക്കു പോയി ?
ഒരു കാലം വരും , പുഴകളും വയലും കുന്നുമായി
പാൽ മുത്തുപോൽ എത്ര ശോഭിതം !
ഒരു തൈ നടാം, നമുക്കു പുതു നാടിനായി
ഒരു തൈ നടാം
കുഞ്ഞു കിളികൾക്കായി