15:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Antonypj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വാർദ്ധക്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാർദ്ധക്യം
ചുക്കിചുളിഞ്ഞ ആ ശരീരമാകെ
ഞരമ്പുകൾ തെളിഞ്ഞ് പിടഞ്ഞ്
കിടന്നിരുന്നു
ഒന്നിൽ നിന്ന് ഒന്നിലേക്കെന്നവണ്ണം
അവ പടർന്ന് കിടന്നിരുന്നു
മാർദവമുള്ള ആ കൈകളിൽ ഇന്ന്
തഴമ്പിന്റെ കാഠിന്യം മാത്രം!
ലോകത്തെ നോക്കികണ്ട ആ
കണ്ണുകളിൽ വെളിച്ചം മങ്ങി
ഇരുട്ട് വ്യാപിച്ചിരിക്കുന്നു
മറിയിലാകെ കനച്ച എണ്ണയുടെയും
കഷായത്തിന്റെയും ഗന്ധം അവശേഷിച്ചു
പുറത്ത് നിന്ന് എത്തി നോക്കുന്ന
മക്കളെ ആ നാല് ചുമറിലെ
തീഷ്‍ണ ഗന്ധം ഓർമ്മപ്പെടുത്തി
ആ മുറിക്കുള്ളിൽ അവശേഷിച്ച
ജീവനെക്കുറിച്ച് ഒരു കുഞ്ഞിന്റെ
നിഷ്‍കളങ്കതയോട് നോക്കുന്ന
ആ വാർദ്ധക്യത്തെക്കുറിച്ച്
കവിത - അമൽ ആന്റെണി IX B
അമൽ ആന്റെണി
IX B LEO XIII H S S alappuzha ഉപജില്ല alappuzha അക്ഷരവൃക്ഷം പദ്ധതി, 2020 കവിത /