15:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13072(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമ്മ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാടത്തിലുണ്ട് ഒരുപാടു കൂട്ടുകാർ
ഉരുണ്ടു മറിഞ്ഞു കളിക്കും നേരം .....
ഗ്രാമത്തിനെന്തൊരു മാറ്റുകൂട്ടുന്നതാ ....
മാനം ഇരുണ്ടു മഴ തുടങ്ങി
കൊയ്തു കഴിഞ്ഞൊരാ പാടത്തിൻ നടുവിലായി
ഒറ്റയൊറ്റ കതിരുകൾ ... നൃത്തമാടി
ഈ ഓർമ്മ തൻ മനസിനെ തൊട്ടുണർത്തി .
കാലമാകുന്നതാ ഭീകരരാക്ഷസൻ മണ്ണിനെയൊക്കെ വലിച്ചെറിഞ്ഞു ....
മണ്ണു മാന്തിഭീകരൻ വന്നപ്പോ -
കൂട്ടുകാരൊക്കെയും വീണു പോയീ ....
ഗ്രാമത്തിനൈശ്വര്യമായതാ
വയലുകൾ ഒക്കെയും എങ്ങോ മറഞ്ഞു പോയി
ചെളിയിൽ കളിച്ചതും ഓടി കളിച്ചതും
ഇനെന്റെ ഓർമ്മ തൻ വിങ്ങലുകൾ
മഴ പെയ്തു ഭൂമി തണുത്ത നേരം
മനസിന്റെ തൂവൽ നനഞ്ഞു പോയി .....