സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/എൻറ ലോക്ക്ഡോൺ കാലം*
*എൻറ ലോക്ക്ഡോൺ കാലം*
എല്ലാ വർഷത്തെപോലെയും ഈ വർഷവും എൻറെ ജീവിതത്തിലെ വലിയ ഒരു യജ്ഞത്തിന് തുടക്കമായ sslc പരീക്ഷ ഭംഗിയായി പൂർത്തിയാക്കി, എൻറെ അവധിക്കാലം അടിപൊളിക്കണം എന്ന് ആഗ്രഹിക്കുന്ന എനിക്ക് കിട്ടിയത് ,ഈ ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണ എന്ന മാരക വൈറസ് യോഗത്തിൽ നിന്നുണ്ടായ ഭീതിജനകമായ വാർത്തകളായിരുന്നു. ഇതോടെ ഞാൻ പ്രതീക്ഷിച്ചിരുന്ന എൻറെ അവധിക്കാലത്തിൻറെ തിളക്കം കുറയുകയും മാനസികമായ സമ്മർദ്ദം തരുന്ന 3 വിഷയങ്ങൾ ബാക്കിയാക്കികൊണ്ട് വിദ്യാലയങ്ങൾ അടച്ചു പൂട്ടുകയാണ് ഉണ്ടായത്.അതുകൊണ്ട് കഴിഞ്ഞുപോയ അവധിക്കാലം വേണ്ടവിധം ആസ്വദിക്കാൻ സാധിച്ചില്ല , എന്നതാണ് സത്യം. അതിനപ്പുറം , ഞാൻ എൻറെ, എൻറെ അധ്യാപകരെയും, കൂട്ടുകാരെയും എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഈ വേർപാട് ഒരു വിങ്ങലോടു മാത്രമേ എനിക്ക് ഓർക്കാൻ സാധിക്കുകയുള്ളൂ. ജീവിതത്തിൽ ഒരു ഇറക്കത്തിന് ഒരു കേയറ്റമെന്നോണം, ഞാൻ ആഗ്രഹിച്ചു കാത്തിരുന്ന 2 കുഞ്ഞു അതിഥികൾ എൻറെ ജീവിതത്തിൽ, ഈ ലോക്ക്ഡോൺ കാലത്ത് കടന്നു വന്നു. മാർച്ച് 21 ന് എനിക്ക് കൂട്ടായി ഒരു കുഞ്ഞു അനുജനെയും അനുജത്തിയെയും അമ്മ എനിക്ക് സമ്മാനിച്ചു.അവരുടെ ചിരിയും കരച്ചിലും, അവധിക്കാല ബോറടിയിൽനിന്നും വ്യത്യാസ്തത നൽകാൻ ഇടയായി. ഈ സന്തോഷത്തിലും എന്നിൽ ഭീതിയുണർത്തുന്ന ആ 3 വിഷയങ്ങൾ കൊഞ്ഞണം കാട്ടിക്കൊണ്ടിരിക്കുന്നു. എൻറെ ആശാസത്തിനോ എൻറെ വീട്ടുകാരുടെ ആശാസത്തിനോ, അവ ഇട്യ്ക്കു മറിച്ച് നോക്കാൻ ഞാൻ മറന്നില്ല. എൻറെ പ്രധാന ഹോബികളിലൊന്നാണ് സംഗീതം. ഒപ്പം ചില craft വർക്കുകളും ചെയ്യാറുണ്ട്. പുതിയ പുസ്തകങ്ങൾ വായിക്കുന്നതുവഴിയും ഞാൻ എൻറെ ലോക്ക്ഡോൺ കാലം ഫലപ്രദമാക്കാൻ സാധിച്ചു. ഈ അവധിക്കാലത്ത് ചേച്ചിയമ്മയായി കുഞ്ഞു അനുജനെയും അനുജത്തിയെയും നോക്കുമ്പോഴും എൻറെ ഹോബികൾ ഞാൻ വിട്ടു കളഞ്ഞില്ല. അവർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഞാൻ ചെറിയ ചവിട്ടി, അലങ്കാര വസ്തുക്കൾ, പേപ്പർ പൂക്കൾ എന്നിവ ഉണ്ടാക്കി, ബോറടി ഇല്ലാത എൻറെ അവധിക്കാലം മുന്നോട്ടു കൊണ്ടു പോകുന്നത് . സർഗാത്മകമായ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടു, കൂട്ടുകാരും പ്രയോജനപ്രദമായ രീതിയിൽ ഈ അവധിക്കാലം ആസ്വദിക്കുന്നു എന്ന് വിശ്വസിക്കുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |