സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ അതിജീവനത്തിന് ഒരു കാലം...
അതിജീവനത്തിന് ഒരു കാലം
ലോകമൊട്ടാകെ പൊട്ടിക്കരയുന്നത് എന്ത്? ഈ ചോദ്യത്തിന് ഉത്തരം തേടി അലയേണ്ട. ലോകത്തിന്റെ ഈ അവസ്ഥയുടെ കാരണം നമ്മൾ തന്നെ. ഇനിയും ഒരു ദുരന്തം സംഭവിക്കാതിരിക്കാൻ മാർഗമുണ്ട് " തത്വമസി" എന്നുരുവിട്ട് കേൾക നീ.... " മാനിഷാദ" വാക്യം ഉൾക്കൊള്ളുക നീ.... മാതാപിതാക്കളും മക്കളും തമ്മിൽ പരസ്പരം അറിയേണ്ട സമയം അടുത്തത് ഈ ലോക ഡൗൺ കാലമായിരുന്നു. മനുഷ്യൻ നഷ്ടപ്പെടുത്തിയ നല്ല ബന്ധങ്ങൾ ദിനങ്ങൾ ആ നഷ്ടങ്ങൾ നികത്താനായി കോവിഡ് 19 നിന്ന് സംരക്ഷണം ലഭിക്കാനായി ലോക ഡൗൺ എന്ന സംവിധാനം നമ്മളെ ഓരോരുത്തരെയും സഹായിക്കുന്നു. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ജനങ്ങൾ അനുഭവിച്ച ആ ദാരിദ്ര്യം ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മൾ അഭിമുഖീകരിക്കുകയാണ്. മാതാപിതാക്കളുടെ സ്നേഹം വില കൽപ്പിക്കാൻ കഴിയാത്ത മക്കൾ അവരിൽ നിന്നും ഒന്നു അകന്നു നിൽക്കാൻ ആഗ്രഹിച്ചു ഇപ്പോൾ ഒരു നോക്ക് കാണാൻ കൊതിക്കുന്നു. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഒന്നു നോക്കി പുഞ്ചിരിക്കാൻ സമയമില്ലാത്ത മക്കൾ മാതാപിതാക്കൾ മരിച്ചു കഴിയുമ്പോൾ ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്നു ഇനിയും സമയമുണ്ട് കഴിഞ്ഞത്തിനെ ഓർത്ത് എല്ലാത്തിനും പരിഹാരം കണ്ടെത്താനും. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും തിരിച്ചുവരവിന്റെയും ഒരു കാലഘട്ടം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |