പ്രകൃതി      

പുലരി പിറക്കും നേരത്ത്
കൂ കൂ കൂകും കുയിലിൻ നാദം
കളകളമൊഴുകും പുഴയുടെ ശബ്ദം
ഛിൽ എൽ പാടി അണ്ണാൻ കുഞ്ഞും
ആഹാ എന്തൊരു സുന്ദരമാ

നമ്മുടെ പ്രകൃതിക്കെന്തഴകാ
കാടും മേടും മരവും തണലും
കുന്നും മലയും അഴകാണേ
വർണ്ണച്ചിറകാൽ പാറി നടക്കും
പൂമ്പാറ്റയ്ക്കും നൂറഴക്
പല വിധമുള്ളൊരു പൂക്കൾക്കാഹാ
എന്തൊരു ഗന്ധം അറിയാമോ

മാനത്തങ്ങനെ വെൺചന്ദ്രൻ
കുളിരണിയിക്കും പൊൻ താരം
തഴുകിയകലും മാരുതനും
നമ്മുടെ പ്രകൃതിക്കെന്തഴകാ
മനം നിറയ്ക്കും കതിരഴകാ
 

ഇസ ഫാത്തിമ
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത