സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ശുചിത്വമെന്ന ആയുധം

15:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വമെന്ന ആയുധം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമെന്ന ആയുധം

ലോകത്തിലെ തന്നെ സമ്പന്നരാഷ്ട്രങ്ങളിലൊന്നായ ചൈനയിലെ വുഹാൻ പ്രവിശ്യയിലെ ഒരു കൊച്ചുഗ്രാമത്തിൽ ആരംഭിച്ച കൊറോണ(കോവിഡ്19) വൈറസ് ഇന്ന് ലോകമാകെ പടർന്നുപിടിച്ചിരിക്കുകയാണ്. ഇപ്പോഴത് കേരളത്തിലും വരവറിയിച്ചിരിക്കുകയാണ്.ഏകദേശം 300-ലധികം രോഗികളെ കേരളത്തിനു സമ്മാനിച്ച ഈ വൈറസിന് ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇതിനെ തരണം ചെയ്യാൻ നമ്മെ കൊണ്ട് കഴിയുന്ന ഒന്ന് ശുചത്വം പാലിക്കുക എന്നതു മാത്രമാണ്. കേരളീയർ തീർച്ചയായും അതിൽ മുൻപന്തിയിലുമാണ്.

എന്താണ് ശുചിത്വം? നാം ഇപ്പോൾ എന്തു ശുചിത്വമാണ് പാലിക്കേണ്ടത്? ഇതിനുള്ള ഉത്തരങ്ങൾക്ക് ഇന്ന് പ്രാധാന്യമേറെയുണ്ട്.അത് വൈറസിനെതിരെയാണെങ്കിൽ പോലും അതിന് അർത്ഥവ്യത്യാസമൊന്നുമില്ല. നാമിപ്പോൾ പാലിക്കേണ്ട ശുചിത്വം പലതുണ്ട്. വ്യക്തിശുചിത്വം, സാമൂഹ്യശുചിത്വം, വാർത്താശുചിത്വം എന്നിവ അവയിൽ പെടുന്ന ചിലതാണ്.

വ്യക്തിശുചിത്വം എന്നത് ഏവർക്കും പരിചിതമായ ഒന്നു തന്നെയാണല്ലോ. അതേവരും തീർച്ചയായും പാലിക്കുന്ന ഒന്നാണ്. എന്നാൽ ഇന്ന് ഈ വൈറസ് വ്യാപന ഘട്ടത്തിൽ ഇതിന് പ്രാധാന്യമേറെയുണ്ട്.നമ്മുടെ കൈകൾ നാം ഇരുപത് സെക്കന്റിൽ കുറയാതെ സാനിറ്റൈസറോ ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകുക. മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക.ഇത്തരത്തിലുള്ള കൊച്ചുകാര്യങ്ങൾ ഏവർക്കും സാധ്യമാണ്.

ഇനി എന്താണ് സാമൂഹ്യശുചിത്വം എന്നു വ്യക്തമാക്കാം. ഭാരതമാകെ ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യപിച്ചിരിക്കുകയാണ്.ആരും തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടുള്ളതല്ല.ഇത് വെെറസ് സമുഹ്യവ്യാപനത്തിലേക്കു വഴിമാറാതിരിക്കാനാണ്.ഈ യാഥാർഥ്യം മനസ്സിലാക്കി ഇത് കർശനമായി പാലിക്കുന്നവർ യഥാർഥത്തിൽ സാമൂഹ്യ ശുചിത്വത്തിന്റെ ഭാഗമാവുകയാണ് ചെയ്യുന്നത്. കൂട്ടംകൂടാതിരിക്കുന്നതും സാമൂഹ്യ പരിപാടികൾ ‍ഒഴിവാക്കുന്നതുമെല്ലാം സാമൂഹ്യ ശുചിത്വത്തിന്റെ ഭാഗമാണ്. പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പാെൾ മാസ്‌ക് ധരിക്കുന്നതും പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുന്നതും നമ്മുടെ സാമൂഹ്യ ഉത്തരവാദിത്തമാണ്.

വൈറസിനാെപ്പം വളരെ പെട്ടന്ന് പടർന്നു പിടിക്കുകയാണ് ഇപ്പാെൾ വ്യാജവാർത്തകളും. അതുകൊണ്ടുതന്നെ നാം പാലിക്കേണ്ട മറ്റാെരു ശുചിത്വമാണ് വാർത്തശുചിത്വം.വ്യാജവാർത്തകൾ കണ്ടാൽ അവ തിരിച്ചറിഞ്ഞ് ഉടൻ deleteചെയ്യുക. അവ share ചെയ്യാതിരിക്കുക.തങ്ങൾക്ക് അയച്ചുതന്നവർക്കും മുന്നറിയിപ്പ് നൽകുക. ഇത്തരത്തിലുള്ള ചെറിയ മുൻകരുതലൂടെ നമുക്ക് ാർത്തശുചിത്വം കെെവരിക്കാം.

കേരളത്തിൽ മുമ്പ് നിപ്പയും പ്രളയവും വന്നപ്പോഴും നാം ഒറ്റകെട്ടായി നേരിട്ടു. എന്നാൽ ഇത്തവണ ആവശ്യം അകലത്തിലൂടെയുള്ള ഒരുമയാണ് .അങ്ങനെ ശുചിത്വമെന്ന ആയുധം കൈവരിച്ചുകൊണ്ട് നമുക്ക് സ്വയം കൊറോണയെ തോൽപ്പിക്കാൻ സാധിക്കണം.കാരണം നാം കേരളീയരാണ്.പിൻവാങ്ങുകയില്ല.

ആകാശ് എം പി
9 D സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം