കൊറോണക്കാല ചിന്തകൾ
കോവിഡ് 19 എന്ന മഹാമാരി നമ്മേ ഓർമപ്പെടുത്തുന്ന ഒരു സത്യമുണ്ട്. പ്രകൃതി ചൂഷണം ചെയ്യാതിരിക്കുക അതിനെ മലീമസമാക്കാതിരിക്കുക പവിത്രമായി കാത്തുസൂക്ഷിക്കുക.വരും തലമുറയ്ക്ക് അത് വൃത്തിയായി തിരിച്ചുനൽകുക. ചൈനയിലെ വുഹാൻ ഒരു സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട കണ്ണുകൊണ്ടു കാണാൻ കഴിയാത്ത ഒരു ചെറു അണു ആണ് ഭൂഗോളം മൊത്തം വിഴുങ്ങിയിരിക്കുന്നത്. ലോകത്തെ കിടുകിടാ വിറപ്പിച്ച രാജ്യങ്ങൾ സൂര്യനസ്തമിക്കാത്ത രാജ്യങ്ങൾ , അങ്ങനെ വേര് കൊണ്ടും ബുദ്ധി കൊണ്ടും ഗോളാന്തര ഗമനകൾ നടത്തിയ വർ ഇന്ന് നാമാവശേഷമായി ആയുധം വച്ചു കീഴടങ്ങിയിരിക്കുന്നു
ഇപ്പോൾ നമുക്ക് ബോധ്യപ്പെടുന്ന ചില കാര്യങ്ങൾ ഗംഗ, യമുന മഹാനദികൾ തെളിഞ്ഞൊഴുകുന്നു. നമ്മുടെ നഗരങ്ങൾ പൊടിപടലങ്ങൾ ഇല്ലാതെ ശുദ്ധമാകുന്നു.തെരുവുകളിൽ നമ്മൾ തന്നെ ഉപേക്ഷിച്ച വാർദ്ധക്യങ്ങൾ മൂന്ന് നേരം ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങുന്നു. എന്തിനേറെ പറയുന്നു പട്ടി, പൂച്ച, പക്ഷികൾ ഇവകൾക്ക് സുലഭമായി ഭക്ഷണം കിട്ടുന്നു.
ഇവിടെയാണ് പ്രകൃതിയെ കൈവിട്ട മനുഷ്യനെ പ്രകൃതി തന്നെ ബോധ്യപ്പെടുത്തുന്നത് എല്ലാത്തിനെയും ചേർത്ത് പിടിക്കുവാൻ ഈ ഭൂമിയിൽ നിന്നും ഒരു ഭൂ മൺതരിയെപോലും മാറ്റി നിർത്തിയാൽ ഈ ഭൂമി പൂർണ്ണമാകുന്നില്ല.
അതുകൊണ്ട് നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം. ഈ മഹാവിപത്തിന് നേരിടാൻ ആദ്യം നമുക്ക് വീട്ടിൽ നിന്ന് തുടങ്ങാം. വീട്ടിൽ തന്നെ അകലം പാലിച്ചും, മാസ്ക് ധരിച്ചും ഹാൻഡ് വാഷ് ഉപയോഗിച്ചും വീടിനെയും അതുവഴി നാടിനെയും രാജ്യത്തെയും പിന്നെ ലോകത്തേയും ഈ വിപത്തിൽ നിന്ന് കരകയറ്റാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|