സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകം മുഴുവൻ പടർന്നു പിടിച്ച, WHO മഹാമാരി ആയി പ്രഖ്യാപിച്ച ഒരു രോഗമാണ് കൊറോണ. 2019 ഡിസംബർ അവസാനത്തോട് കൂടി ചൈനയിലെ ഒരു വ്യാവസായിക നഗരമായ വുഹാനിലാണ് ഈ രോഗം ആദ്യമായി പിടിപെട്ടത്. നാല് മാസങ്ങൾക്കിപ്പുറം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു. ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു. ഇപ്പോഴും ദിനം പ്രതി നിരവധി പേർ മരിക്കുന്നു. കൊറോണ അഥവാ കോവിഡ് 19 ഒരു വൈറസ് രോഗമാണ്. അതുകൊണ്ട് ഇതിനു നിലവിൽ ഫലപ്രദമായ മരുന്നും കണ്ടു പിടിച്ചിട്ടില്ല. ഇത് പകരുന്നത് ശരീര സ്രവങ്ങൾ വഴിയാണ്. അതുകൊണ്ട് സാമൂഹിക അകലം പാലിക്കുക, രോഗലക്ഷണം ഉള്ളവർ മുഖാവരണം ഉപയോഗിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കി വയ്ക്കുക എന്നിവയാണ് ഇതിനുള്ള പ്രതിരോധ മാർഗങ്ങൾ. മറ്റ് രാജ്യങ്ങളിലെ പോലെ നമ്മുടെ ഇന്ത്യയിലും ഇത് വ്യാപകമായിട്ടുണ്ട്. എന്നാൽ സർക്കാരിന്റെയും ജനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി നമ്മുടെ കൊച്ചു കേരളത്തിന് ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കാൻ ആയിട്ടുണ്ട്. കേരളത്തിന്റെ ഈ പ്രതിരോധ മാർഗത്തിനു ലോകത്തിന്റെ നാനാ കോണിൽ നിന്നും അഭിനന്ദനവും ലഭിക്കുകയുണ്ടായി. മറ്റെല്ലാ മഹാമാരികളെയും അതിജീവിച്ച നമ്മൾ കോവിഡ് 19 നെയും അതിജീവിക്കും.
|