ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട

14:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഖിക്കേണ്ട

നാട്ടിൽ ആകെ കൊറോണ വൈറസ് പടർന്നു പിടിച്ച കാലം. ആയിടെയാണ് അപ്പുവും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചു നാട്ടിൽ എത്തിയത്. അധികം വൈകാതെ അവർക്ക് ചെറിയ രോഗ ലക്ഷണം കണ്ട് തുടങ്ങി. എന്നാൽ അതൊന്നും കാര്യം ആക്കാതെ പ്രതീക്ഷിക്കാതെ കിട്ടിയ അവധികാലം ആഘോഷിക്കുവാൻ തന്നെ അപ്പു തീരുമാനിച്ചു. കൂട്ടുകാരുമായി കളിക്കാൻ പുറത്ത് പോകാൻ അവൻ വല്ലാതെ വാശി പിടിച്ചു. എന്നാൽ അപ്പുവിന്റെ അമ്മ അതിനു സമ്മതിച്ചില്ല.ഇപ്പോൾ പുറത്തിറങ്ങി കൂട്ടുകാരുമായി കളിക്കുകയല്ല വേണ്ടത് എന്നും ആവശ്യമായ ചികിത്സ തേടുകയാണ് വേണ്ടത് എന്നും അപ്പുവിനോട് അമ്മ പറഞ്ഞു. ഒട്ടും താമസിക്കാതെ അവർ ചികിത്സ തേടുകയും ചെയ്തു.അസുഖം മറച്ചു വെയ്ക്കാതെ ചികിത്സ തേടാനെത്തിയ അപ്പുവിനെയും കുടുംബത്തെയും ഡോക്ടർ അഭിനന്ദിക്കുന്നു. വളരെ പെട്ടെന്ന് അസുഖം മാറിഅവർ തിരികെ എത്തുന്നു. കൊറോണ വൈറസ് വളരെ വേഗം പടർന്നു പിടിക്കുമെന്നും പനിയോ ചുമയോ വന്നാൽ ചികിത്സ തേടണമെന്നും അപ്പു മനസിലാക്കുന്നു.ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് അസുഖം വരികയും മറ്റുള്ളവർക്ക് അസുഖം കൊടുക്കുകയും ചെയ്യുന്നു എന്ന് മനസിലാക്കിയ അപ്പു അവധിക്കാലം പുസ്തകം വായിക്കുകയും പാട്ട് കേൾക്കുകയും പടം വരയ്ക്കുകയും ഒക്കെ ചെയ്ത് നല്ല കുട്ടിയായി വീടിനുള്ളിൽ കഴിഞ്ഞു. 

ആദിത്യൻ എം.എസ്
4 ജി.എൽ.പി.എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ