വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഒരു ബിഗ് സല്യൂട്ട്

14:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ബിഗ് സല്യൂട്ട്
മനുഷ്യരിലും പക്ഷികളിലും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപനി മുതൽ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ വരെ ഉണ്ടാക്കും. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യൂമോണിയ, സിവിയർ അക്യുട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കും . ബ്രോഗൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണവൈറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ, ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി . മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നുണ്ട്. സൂനോട്ടിക് എന്നാണ് ഇവയെ ശാസ്തജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിനിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം.


ലോകാരോഗ്യ സംഘടന കൊറോണവൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണവൈറസിന് കൃത്യമായ ചികിത്സ ഇല്ല. പ്രെതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. കൊറോണവൈറസ് ഒരു പരിധിവരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുന്നതാണ് ഇത് ധരിക്കുന്നതിന്റെ ലക്ഷ്യം.
ആരോഗ്യപ്രെവർത്തകർ സ്വന്തം ജീവിതവും, ആരോഗ്യവും, നോക്കാതെയാണ് രോഗികൾക്ക് വേണ്ടി കഷ്ടപ്പെട്ട് സ്വന്തം സേവനം നിർവഹിക്കുന്നത്. ഈ സമയത്ത് മറ്റുള്ളവരെല്ലാം കുടുംബത്തോടോപ്പോം ചെലവഴിക്കുമ്പോൾ സ്വന്തം മക്കളെയും മാതാപിതാക്കളെയും വിട്ട് നിന്നുകൊണ്ടാണ് അവരുടെ കർത്തവ്യങ്ങൾ നിറവേറ്റുന്നത്. കൂടെ ഉള്ള സഹപ്രവർത്തകർക്ക് രോഗം വന്നിട്ടും അവർ ഭയപ്പെടാതെ അവരുടെ സേവനം നമുക്ക് നൽകുന്നു. ഇത് ഒരുപാട് ആദരവ് ലഭിക്കേണ്ട ഒന്നാണ്. അവർക്കായി നമുക്കൊരുമിച്ചു നിന്നു ഒരു ബിഗ് സല്യൂട്ട് കൊടുക്കാം

അൽഫിയാ.എച്ച്
5B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം