കാലമീമട്ടു കടന്നുപോകും അങ്ങിങ്ങു കാണാതെ മാനവരും ഒരു മാസ്കിനുള്ളിൽ മുഖം മറയ്ക്കൂ വീട്ടിലിരിക്കാം പൊരുതാമിനി നാട്ടിലിറങ്ങേണ്ട കാര്യം തിരക്കേണ്ട കോവിഡ് രാക്ഷസൻ പിന്നിലുണ്ട് ജീവലോകത്തിന്റെവാതിലവൻ കൊട്ടിയടച്ചാലോ ഹാ ഭീകരം അകന്നിടാം തമ്മിലകന്നിടാം അടുത്തിടാം അകതാരിൽ നാളെ വിഷുവരും വർഷം വീണ്ടും വരും ഉത്സവമെല്ലാം വീട്ടിൽത്തന്നെ