എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗപ്രതിരോധമോ , പ്രതിഷേധമോ
രോഗപ്രതിരോധമോ , പ്രതിഷേധമോ
രോഗത്തെ പ്രതിരോധിക്കണമോ അതോ പ്രതിഷേധിക്കണമോ എന്ന ചോദ്യം പ്രസക്തിയാർജിക്കുന്ന സമയമാണിത്. ഒട്ടുമിക്ക എല്ലാ തിരക്കുകൾക്കും ഇടവേളയിടുക്കുന്ന സമയമാണ് വേനൽകാല അവധി. ആ അവധിക്ക് വിളിക്കാതെ എത്തിയ ഒരതിഥി ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി നാശം വിതയ്ക്കുന്നു. "കൊറോണ വൈറസ് ", ഒട്ടേറെപേരുടെ ജീവൻ അപഹരിച്ച ഈ വിപത്തിനെ നേരിടേണ്ടത് നമ്മുടെ ആവശ്യമാണല്ലോ. ഈ കൊറോണകാലത്ത് നാം പരസ്പരം അകന്നു നിന്നുകൊണ്ട് അന്യോന്ന്യം നന്മ ചെയ്യുന്നു, വ്യത്യസ്തമായൊരു കാര്യമാണല്ലേ !.ഈ രോഗത്തിനെതിരെ പ്രതിഷേധിച്ചിറങ്ങിയ വികസിത രാജ്യങ്ങൾക്കു പോലും വൻ തിരിച്ചടിയുണ്ടായി. പരിസര ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നാം അതിനെ പ്രതിരോധിക്കാൻ തുടങ്ങി. ടെക്നോളജിയുടെ കാര്യത്തിലെല്ലാം വളരെയേറെ വളർന്ന വൻകിട രാജ്യങ്ങളായ അമേരിക്കയും, ജർമനിയും ചൈനയുമൊക്കെ രോഗ വ്യാപനം തടയാൻ കഴിയാതെ രോഗം ബാധിക്കപെട്ടവരെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴും അവിടെയും മാതൃകയായ നമ്മുടെ രാജ്യവും നമ്മുടെ സംസ്ഥാനവും തിരഞ്ഞെടുത്തത് പ്രതിരോധമാണ്. നമ്മുടെ ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥ സേവനങ്ങളും രോഗ വ്യാപനം കുറയ്ക്കാൻ കാരണമായി. രോഗം വരുന്നതും വരാതിരിക്കുന്നതിനുമല്ല പ്രാധാന്യം രോഗത്തെ പ്രധിരോധിച്ചു മനുഷ്യ ജീവന് മൂല്യം കല്പിക്കുന്നതിലാണ്. ഒരു ആർ. എൻ. എ വൈറസായ കോറോണയെ പ്രതിരോധത്തിലൂടെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന ഉത്ബോധം. ലോക്ക് ഡൗണിലേയ്ക്കും ക്വാറന്റൈനെയിലേക്കുമെല്ലാം നയിച്ചപ്പോൾ പകച്ചു നിന്ന് പോയി ജനങ്ങൾ. എങ്കിലും വിശ്രമമില്ലാതെ കേരളത്തിന് വേണ്ടി പ്രതിരോധത്തിൽ പങ്കുകാരായ ആരോഗ്യപ്രവർത്തകരും, പോലീസുകാരുമെല്ലാം പ്രധിഷേധം വേണം, എന്നാൽ പ്രതിരോധമാണ് ഊർജിതം എന്ന് തെളിയിച്ചു. പ്രതിരോധത്തിലൂടെ ആ ക്ഷണിക്കപെടാതെ വന്ന അതിഥിയെ മടക്കി അയക്കാം നമുക്ക്.
|