എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/നല്ല കൂട്ടുകാർ

നല്ല കൂട്ടുകാർ

സാലിമും രാജുവും കൂട്ടുകാരായിരുന്നു.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കർ.എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരായിരുന്നു അവർ.അങ്ങനെ ഒരിക്കൽ അവരുടെ ക്ലാസ്സിലെ ജോൺ ക്ലാസ്സിൽ വരാതെയായി.ഒരു ദിവസം രാജുവും സാലിമും കൂടെ ജോണിന്റെ വീട്ടിൽ പോയി അന്വേശിക്കാൻ തീരുമാനിച്ചു.പക്ഷെ വീട്ടുപടക്കലെത്തിയപ്പോൾ രൂക്ഷമായ നാറ്റം മൂക്കിൽ തുളച്ചു കയറി.അവർ ഒരിച്ചു മുഖത്തോട് മുഖം നോക്കി,അപ്പോഴാണ് വീടിന്റെ ഒരു ഭാഗത്ത് മാലിന്യം കുന്നു കൂടി കിടക്കുന്നത് കണ്ടത്.അവർ കോളിങ് ബെല്ലടിച്ചു.ജോണിയുടെ അമ്മ അവരെ അകത്തേക്ക് ക്ഷണിച്ചു. അവിടെ ഒരു അലങ്കോലമായ മുറിയിൽ ജോണി വളരെ ക്ഷീണിതനായ് കിടക്കുന്നുണ്ടായിരുന്നു.ശക്തമായ വയറുവേദനയും ക്ഷീണവുമുണ്ടെന്ന് അവൻ ആവലാതിപ്പെട്ടു,അപ്പോഴേക്കും അമ്മ ചായയുമായ് റൂമിലെത്തി.അപ്പോൾ സാലിമും രാജുവും കൂടെ അമ്മയോട് സംസാരിച്ചു.വൃത്തിയില്ലാത്ത പരിസരം രോഗങ്ങളെ വിളിച്ചു വരുത്തുമെന്ന് ടീച്ചർ പറഞ്ഞതിനെ കുറിച്ച് അവർ അമ്മയെ ബോധ്യപ്പെടുത്തി.അതു കേട്ടപ്പോൾ ജോൺ തലതാഴ്ത്തി.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗങ്ങളുടെ ഘാതകൻ എന്ന് അവർ മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു.അതു കേട്ട് അമ്മ പുഞ്ചിരി തൂകി.

സഫ് വാൻ
4.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ