ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/അക്ഷരവൃക്ഷം/കൊറോണയിലെ നഷ്ടം

14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43402 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയിലെ നഷ്ടം | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയിലെ നഷ്ടം


ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ലില്ലി എന്നായിരുന്നു അവളുടെ പേര്. ധാരാളം കൂട്ടുകാർ അവൾക്കു ഉണ്ടായിരുന്നെങ്കിലും അമ്മുവായിരുന്നു അവളുടെ ബെസ്റ്റ് ഫ്രണ്ട്. ഒരിക്കലും പിരിയരുത് എന്നായിരുന്നു അവരുടെ ആഗ്രഹം.

അവസാന പരീക്ഷ അടുക്കാറായി. ഇന്ന് റിവിഷൻ ആണ്. അവൾ നന്നായി പഠിച്ചു, നേരത്തെ സ്കൂളിൽ എത്തി. അമ്മുവിനെ കണ്ടില്ല, അവൾ സ്കൂളിൽ വന്നില്ല. ഉച്ച കഴിഞ്ഞപ്പോൾ ടീച്ചർ വന്നു പറഞ്ഞു, "കൊറോണ വൈറസ് ആയതു കൊണ്ട് സ്കൂൾ അടച്ചു, ഇനി ആരും സ്കൂളിൽ വരണ്ട ". അത് കേട്ടു കുട്ടികൾക്കു എല്ലാവർക്കും വിഷമമായി. എല്ലാവരും കെട്ടിപിടിച്ചു കരഞ്ഞു. ലില്ലിക്കു സഹിക്കാൻ കഴിഞ്ഞില്ല. 'അമ്മുവിനെ ഇനിയെന്ന് കാണും?'.

രാത്രി ലില്ലിക്കു കിടന്നിട്ടു ഉറക്കം വന്നില്ല. തനിക്കു കളിക്കാൻ കൂട്ടുകാരില്ല, പറയാൻ ആരുമില്ല. അവൾ ബാഗ് തുറന്നു ഒരു പെൻസിൽ കയ്യിലെടുത്തു. "അമ്മു തന്ന പെൻസിൽ !". അവൾ ആ പെൻസിൽ നോക്കി ഒരുപാട് നേരം കരഞ്ഞു.

പിറ്റേന്ന് രാവിലെ ലില്ലി എഴുന്നേറ്റ് സ്കൂളിൽ പോകാൻ ഒരുങ്ങി. പെട്ടന്നാണ് അവൾ ഓർത്തത്, "ഓഹ് ഇന്ന് സ്കൂൾ ഇല്ലല്ലോ ". അവൾ വേഗം പോയി ടീവി ഓണാക്കി, വാർത്തയിട്ടു. വാർത്തയിൽ മുഴുവനും കൊറോണ വൈറസിനെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. സ്കൂൾ അടച്ചതിലും കൂട്ടുകാരെ പിരിഞ്ഞതിലും അവൾക്കു വിഷമം ഉണ്ടായെങ്കിലും, വൈറസ് ബാധ പടരാതിരിക്കാൻ ആണല്ലോ ലോക്ക് ഡൌൺ എന്നോർത്തപ്പോൾ അവൾക്കു സമാധാനമായി.

ജൂണിൽ സ്കൂൾ തുറക്കുമല്ലോ. അന്ന് തന്റെ പ്രിയപ്പെട്ട അമ്മുവിനെ തനിക്കു കാണാം. പെൻസിൽ കയ്യിലെടുത്ത് അവൾ അതിനെ മാറോടു ചേർത്തു
 

{{BoxBottom1

പേര്= ലക്ഷ്മി എസ്. ക്ലാസ്സ്= 3A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെന്റ് എൽ പി എസ് ആറ്റിൻകുഴി സ്കൂൾ കോഡ്= 43402 ഉപജില്ല= കണിയാപുരം ജില്ല= തിരുവനന്തപുരം തരം= കഥ color= 2