ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Details

14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskgply (സംവാദം | സംഭാവനകൾ) ('== സൗകര്യങ്ങൾ == ===വായനാ മുറി=== വളരെ മികച്ചൊരു വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗകര്യങ്ങൾ

വായനാ മുറി

വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ലൈബ്രറി

സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. വിദ്യാർത്ഥികളുടെ സഹായത്തിനായി ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കുന്നുണ്ട്.

സയൻസ് ലാബ്

ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർ‍വ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. വിവിധ തരങ്ങളിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തും, നേരിട്ടു കണ്ടും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പരീക്ഷണശാലകൊണ്ടു സഹായിക്കുന്നു.

കംപ്യൂട്ടർ ലാബ്

വിവരസാങ്കേതിക വിദ്യ ഒഴിച്ചു കൂടാൻ ആകാത്ത ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അതിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്വതന്ത്ര സോഫ്ടുവെയറിൽ പ്രവർത്തിക്കുന്ന ഈ ലാബിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനവിഷയങ്ങളും, പാഠ്യേതര വിഷയങ്ങളും മനസ്സിലാക്കാനും, അറിവു വർദ്ധിപ്പിക്കാനും ഉതകുന്നു.

ഗതാഗതം

ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു.