വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ചുമരോടു ചേരവേ..
ചുമരോടു ചേരവേ..
ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി... പുറമെ പരക്കുന്നു ഞാനുമാ രോഗിയെന്ന്... 😔 ഒരുവേള ഉണരാൻ കനിയാതെ മറയുകയായ് ഈ തരി വെട്ടവും...✨ പുറത്തു തീരാ മഴയായതു പെയ്തിറങ്ങവേ..⛈ ചിതലരിച്ചൊരി ഞരമ്പിലൂടെങ്ങും അരിച്ചിറങ്ങുന്നൂ പെരുംമഴതുള്ളി 💦 നഷ്ടജന്മങ്ങൾ വിലാപങ്ങളായ് വന്നു ചുറ്റിപിണരവേ മൂന്നുപേരോടുങ്ങി.. നാലാമനായ് ഞാൻ അലിഞ്ഞുമായുമോ🍃 ഇല്ലാ...ഞാനാകുമീ മരം പൂക്കും🌵 ആ മഴയിലായ് നിഷാദം അലിഞ്ഞുതീരും.. ഈ മാലാഖമാർതൻ സേവനസ്പർശവും👩⚕ നേതാക്കന്മാരുടെ തീക്ഷ്ണതയേറും കരങ്ങളും ഈ നാലു ചുമരുകൾ എനിക്കായ് ഒരുക്കി🌳 ഞാൻ ഉണരും...ഈ ഘോരമാം മഴതൻനിദ്രയിൽനിന്ന് എരിയും കെടാത്ത തിരിനാളമായ്...🔥 പറക്കും പുതുച്ചിറകുകളേന്തി💫 ഇന്നു ഞാൻ ചുമരോടുചേർന്നൊളിക്കവേ.. നാളെ ഞാൻ വിടരും ആ മഴയെ ഭയക്കാത്ത പുതിയൊരു പുഷ്പമായ്.🌹 കരളുറപ്പോടെ നീക്കണം ഈ കൊടും രോദനത്തെയും...🙋♂ ഉള്ളോട് ചേർന്ന്... ഈ ചുമരോടു ചേർന്ന്...കാക്കുന്നു ഞാനും പുതു പുലരി.....⛅ ഇവിടെ പിറക്കുന്നു കേരളംബ തൻ മരിക്കാത്ത പുതുനാമ്പുകൾ...💟
|