വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ചുമരോടു ചേരവേ..

Schoolwiki സംരംഭത്തിൽ നിന്ന്
ചുമരോടു ചേരവേ..

ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി...
പുറമെ പരക്കുന്നു ഞാനുമാ രോഗിയെന്ന്...
ഒരുവേള ഉണരാൻ കനിയാതെ
മറയുകയായ് ഈ തരി വെട്ടവും...
പുറത്തു തീരാ മഴയായതു പെയ്തിറങ്ങവേ..
ചിതലരിച്ചൊരി ഞരമ്പിലൂടെങ്ങും
അരിച്ചിറങ്ങുന്നൂ പെരുംമഴതുള്ളി
നഷ്ടജന്മങ്ങൾ വിലാപങ്ങളായ് വന്നു ചുറ്റിപിണരവേ മൂന്നുപേരോടുങ്ങി..
നാലാമനായ് ഞാൻ അലിഞ്ഞുമായുമോ
ഇല്ലാ...ഞാനാകുമീ മരം പൂക്കും
ആ മഴയിലായ് നിഷാദം അലിഞ്ഞുതീരും..
ഈ മാലാഖമാർതൻ സേവനസ്പർശവും
നേതാക്കന്മാരുടെ തീക്ഷ്ണതയേറും കരങ്ങളും
ഈ നാലു ചുമരുകൾ എനിക്കായ് ഒരുക്കി
ഞാൻ ഉണരും...ഈ ഘോരമാം മഴതൻനിദ്രയിൽനിന്ന്
എരിയും കെടാത്ത
തിരിനാളമായ്...
പറക്കും പുതുച്ചിറകുകളേന്തി
ഇന്നു ഞാൻ ചുമരോടുചേർന്നൊളിക്കവേ..
നാളെ ഞാൻ വിടരും ആ മഴയെ ഭയക്കാത്ത പുതിയൊരു പുഷ്പമായ്.
കരളുറപ്പോടെ നീക്കണം
ഈ കൊടും രോദനത്തെയും...
ഉള്ളോട് ചേർന്ന്... ഈ ചുമരോടു ചേർന്ന്...കാക്കുന്നു ഞാനും പുതു പുലരി.....
 ഇവിടെ പിറക്കുന്നു കേരളംബ തൻ മരിക്കാത്ത പുതുനാമ്പുകൾ...

റീമ റോസ് രാജേഷ്
11 വിമലമാതാ എച്ച്. എസ്സ്.കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത