ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

14:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മലിനീകരണം

ഇന്ന് ലോകമെമ്പാടും മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പരിസ്ഥിതിയും പരിസ്ഥിതി സംരക്ഷണവും. ഇന്നത്തെ മനുഷ്യൻെറ അമിതമായ പ്രകൃതി ചൂഷണത്തിൻെറ ഫലമാണ് നാം ഇന്നനുഭവിക്കുന്ന പുതിയ തരത്തിലുള്ള രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും സുനാമികളുമെല്ലാം. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇതു ഭീഷണിയാകുന്നു. മനുഷ്യർ പ്രകൃതിയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും മറ്റും തന്നെ പ്രകൃതിയിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കുന്നു. പരിസ്ഥിതിയ്ക്ക് ഹാനികരമായ മനുഷ്യൻെറ കർമ്മങ്ങൾ എന്തൊക്കയാണെന്നറിയോ?ജല മലിനീകരണം, വായു മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങിയവ.

ഇന്നത്തെ മനുഷ്യർ ക‍ൃഷിയുടെ അളവു കുറച്ച് വിളവ് കൂട്ടുന്നതിനായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. ഇത് പരിസ്ഥിതിയിലെ മണ്ണിൻെറയും ജലത്തിൻെറയും പാരസ്പര്യ ഘടനയ്ക്ക് മാറ്റം വരുത്തുന്നു. ധനം സമ്പാദിക്കുന്നതിനു വേണ്ടി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുന്നതു മൂലം മാതൃത്വത്തെയാണ് തകർക്കുന്നതെന്ന് ഓർക്കണം.

ദയ രാജൻ . വി
1 ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം