ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/അക്ഷരവൃക്ഷം/ആരോഗ്യമുള്ള സമൂഹം
ആരോഗ്യമുള്ള സമൂഹം
ശുചിത്വം എന്നത് രണ്ട് തരം. വ്യക്തി -ശുചിത്വം, പരിസര ശുചിത്വം. വ്യക്തിശുചിത്വം എന്നത് നമ്മെ തന്നെ ശുദ്ധീകരിക്കുന്നതാണ്. അതായത് ദിവസവും രാവിലെ പല്ലു തേയ്ക്കുക, കുളിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈകൾ നന്നായിട്ട് കഴുകുക, പുറത്തു പോയിട്ട് വരുമ്പോൾ കാൽകഴുകീട്ട് വീട്ടിനകത്ത് കയറുക. പരിസര ശുചിത്വം എന്നത് നാം താമസിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ദിവസവും വീട് വലയടിച്ച് തൂത്തുവാരുക. വീടിനു ചുറ്റും ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കുക. മാലിന്യങ്ങൾ പ്രത്യേകം നിക്ഷേപ്പിക.ഇങ്ങനെ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുമ്പോൾ നാം നമ്മെയും നമ്മുടെ സമൂഹത്തെയും കാത്തു സൂക്ഷിച്ച് ആരോഗ്യത്തോടെ ഭൂമിയിൽ വസിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |