കൊറോണയെ തടയാൻ വേണ്ടി
കൈ കഴുകുവിൻ കൂട്ടരേ
കൈ കഴുകാതെ മൂക്കിലും വായിലും
കണ്ണിലും കൈ ഇടരുതേ കൂട്ടരേ
കൈ കഴുകാതെ ഭക്ഷണം
കഴിക്കല്ലേ കൂട്ടരേ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് പൊത്തിപ്പിടിക്കണം കൂട്ടരേ
ചൈനയിൽ നിന്ന് വന്ന ഈ
ഭീമനെ ഭയപ്പെടേണ്ട കൂട്ടരേ
ഭയം വേണ്ട ആശങ്ക വേണ്ട
ജാഗ്രത പാലിക്കൂ കൂട്ടരേ
നമുക്കൊന്നായി വൈറസിനെ
അതിജീവിക്കാം കൂട്ടരേ