ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഭൂമിയും ജീവജാലങ്ങളും അന്തരീക്ഷവും തമ്മിലുള്ള പരസ്പര ബന്ധമാണ് പരിസ്ഥിതി.മണ്ണും,ഭൂമിയും ,അന്തരീക്ഷവും ,വായുവും ,ജലവും ,പ്രകൃതിവിഭവങ്ങളും ,മനുഷ്യരും ,പക്ഷിമൃഗാദികളും ,സസ്യങ്ങളും ,ഏല്ലാം പ്രത്യക അനുപാതത്തിൽ ഉൾക്കൊള്ളുന്ന ഒന്നാണ് പരിസ്ഥിതി എന്ന പദം കൊണ്ട് അർത്ഥമിക്കുന്നത്. നമ്മുടെ ഈ പ്രപഞ്ചത്തിന് ഒരുപാട് വർഷം പഴക്കമുണ്ട്.മഹാവിസ്ഫോടനത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന ഈ സുന്ദര പ്രപഞ്ചം. പരിസ്ഥിതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മെ വലിയ വലിയ ആപത്തിലേക്ക് നമ്മെ നയിക്കുന്നു ഇതിന് ഉദാഹരണമാണ് കേരളിയ്യരായ നമ്മൾ കുറച്ച് കാലങ്ങളായി അനുഭവിച്ചത്. ഇന്ന് പ്രകൃതി ഒരു പ്രധിസന്ധിഘട്ടത്തിലാണ്. മനുഷ്യന്റെ ഏടുത്തുചാട്ടത്തിന്റെ ഫലമാണ് ഇന്ന് നമ്മുടെ പ്രകൃതി അനുഭവിക്കുന്നത് .നമ്മൾ മനുഷ്യർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് കൊണ്ട് മഴ വർഷിക്കുന്നതിനെ ബാധിക്കുന്നു അതു വഴി നാം ഉൾപ്പെടയുള്ള എല്ലാം പക്ഷിമൃഗാദികൾക്കും വെള്ളം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുന്നു അത് നാം ഉൾപ്പെടയുള്ള എല്ലാം ജീവജാലങ്ങളുടെയും നിലനിൽപിനെ ബാധിക്കുന്നു. ഓസോൺ ലയർ ,ഇന്ന് ഒരു അപകട ഘട്ടത്തിലാണ് ഭൂമിയിൽ നിന്നും പ്ലാസ്റ്റിക്ക് കത്തിക്കുന്നതിലൂടെ അതിൽ നിന്നും വരുന്ന ഡയോകസിന, ഫ്ലൂറൻ എന്നീ മാരക വാതകങ്ങൾ നമ്മുടെ ഓസോൺ പാളിയെ ബാധിക്കുന്നു. മലകൾ ഭൂമിയുടെ ആണികളാണ് എന്നാണ് വേദവാക്യം. മലകൾ നശിപ്പിച്ചാൽ ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടും പിന്നീട് ഭൂമികുലുക്കം പോലുള്ള പ്രകൃതി വിപത്തുകൾ സംഭവിക്കാവുന്നതുമാണ്. ഫാക്ടറികളിൽ നിന്നുള്ള സൾഫർ ഡയോക്സൈഡ് ,നൈട്രജൻ ഓക്സൈഡ് പോലുള്ള വാതകങ്ങൾ അന്തരീക്ഷത്തിൽ പോയി കാർമേഘവുമായി ചേർന്ന് ആസിഡ് മഴ ഉണ്ടാകുന്നു .ഇതിലൂടെ പചപ്പ് നഷ്ട്ടപ്പെടും ചെടികളുടെ പ്രകാശസംശ്ലേഷണം എന്ന പ്രവർത്തനം നഷ്ട്ടപെടും അത് നമ്മുടെ ജീവന് അപകടമാണ് . ആസിഡ് മഴയിലൂടെ വരുന്ന വെള്ളം പുഴകളിലേക്ക് പേവുകയാണങ്കിൽ ജലത്തിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും. പരിസ്ഥിതിയെ നാം സംരക്ഷിക്കണം. ഈ തലമുറക്ക് ജീവിക്കാനും വരും തലമുറയ്ക്ക് ജീവിക്കാനും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് .പ്രകൃതിയെ സംരക്ഷിക്കാനായി മരങ്ങൾ വെട്ടുന്നത് തടയുക, പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക, മലകൾ സംരക്ഷിക്കുക എന്നീവ പരിസ്ഥിതി സംരക്ഷണത്തിന് ഉപയോഗപ്രദമായ കാര്യങ്ങളാണ്. നമ്മുക്ക് ഒരുമിച്ച് നെയ്തെടുക്കാം നല്ല നാളെക്കായി ഒരു പരിസ്ഥിതിയെ.
|