മരണത്തിൻ്റെ വക്കോളമെത്തുമീ പ്രകൃതിക്ക് തണലേകി താങ്ങായി മരച്ചില്ലകൾ പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി തുടരുന്നു നന്മകൾ തൻ ചെയ്തികൾ അറിയേണെ ഓരോ മഴു ഉയർത്തുമ്പോൾ തകരുന്ന ജീവിത സാഗരങ്ങൾ അടരും ഇലത്തുമ്പുകൾ ചൊല്ലുന്ന പ്രകൃതി നീയും തളിരായ് പുനർജനിക്കാം മനസിൽ മനസാക്ഷി വറ്റാത്ത ഹൃദയമീ തലമുറയ്ക്കീ നടുമീ ഒരു തൈമരം