സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിളയാട്ടങ്ങൾ

പ്രകൃതിയുടെ വിളയാട്ടങ്ങൾ

ലോകമാം തറവാട്ടിൽ
പ്രകൃതി തൻ വിസ്മയം
വിവിധ തലങ്ങളായ്
ചൊരിഞ്ഞു മനുജനാൽ

  കാനനം, ആറ്, തീരം
  എന്നിങ്ങനെ വിവിധ -
  മാം വരങ്ങൾ തന്നു
  വല്ലോ സൃഷ്ടാവാം
   ഈശ്വരൻ.

എന്നാൽ മറക്കുന്നു
മനുജൻ സഹജീവിയെ
വെട്ടുന്നു മരങ്ങളെ
മാന്തുന്നു മണലിനെ

ഏറെ സഹിച്ചു മാതാ
ഏറെ ക്ഷമിച്ചു മാതാ
അഹന്തയുള്ളൊരു ജന
മതു കേട്ടുമില്ല

പ്രളയം, ഓഖി എന്നിങ്ങ -
നെ ദുരന്തങ്ങളായ്
തിരിച്ചടിച്ചുവല്ലോ
പ്രകൃതി മാതാവ്
        
ഇനിയോർക്കു മർത്യാ നീ
 ഇനിയെങ്കിലുമോർക്കു
 ദൈവത്തിൻ വരങ്ങള -
  ല്ലോ ഈ കാണുന്നവയെല്ലാം.

അക്സ സാബു
9 ഡി സെൻറ് തോമസ്സ് ഹൈസ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത